Join Whatsapp Group. Join now!

സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കുഴഞ്ഞു വീണു മരിച്ചു

Studio employee passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബദിയഡുക്ക: (my.kasargodvartha.com 06.11.2020)  സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കാസര്‍കോട് കോട്ടകണിയിലെ ഫോട്ടോ ലാബ് ജീവനക്കാരനായിരുന്ന ബേള ചൗക്കാര്‍ സ്വദേശി പ്രതീപ് റൈ (38) ആണ് മരിച്ചത്. നാരായണ റൈ -കമല ദമ്പതികളുടെ മകനാണ്. ബുധനാഴ്ച അഞ്ച് മണിയോടെ വീട്ടില്‍ വെച്ചാണ് ഇയാള്‍ കുഴഞ്ഞു വീണത്. ആശുപത്രിയില്‍ കൊണ്ടുപോകും വഴിമരിച്ചു.


Studio employee passed away


അവിവാഹിതനാണ്. സഹോദരങ്ങള്‍: ജയദീപ് റൈ, മുരളി, ലക്ഷമി.

Keywords: Kerala, Obituary, News, Pradeep Rai, Badiaduka, Studio employee passed away 

Post a Comment