പാറപള്ളി: (my.kasargodvartha.com 18.11.2020) ആര്യതീര്‍ത്ഥയ്ക്ക് കൈത്താങ്ങായി പാറപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി. പുല്ലൂര്‍ ഇരിയ ഗവ. ഹൈസ്‌കൂളിലെ 5-ാം ക്ലാസ് വിദ്യാര്‍ത്ഥി ആര്യതീര്‍ത്ഥയുടെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി പാറപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി സ്വരൂപിച്ച 60000 രൂപ ചികിത്സാ കമ്മിറ്റിക്ക് കൈമാറി.
പാറപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് പി എച്ച് അബ്ദുല്‍ ഖാദര്‍ ഹാജിയില്‍ നിന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് തുക ഏറ്റുവാങ്ങി. ജമാഅത്ത് ജനറല്‍ സെക്രട്ടറി ഹാജി കെ അബൂബക്കര്‍ മാസ്റ്റര്‍, ട്രഷറര്‍ ബശീര്‍ പറക്കളായി സെക്രട്ടറിമാരായ കുഞ്ഞബ്ദുല്ല അമ്പലത്തറ, എം.കെ ഹസൈനാര്‍, മെമ്പര്‍ മുനമ്പം മഹമൂദ് ഹാജി, ഓഡിറ്റര്‍ കരീം ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, News, Muslim Jamaat, Parappally Muslim Jamaat Committee with a helping hand for Aryatirtha