കാസര്‍കോട്: (my.kasargodvartha.com 02.11.2020) മാര്‍ക്കറ്റ് ഹില്‍ റോഡ് കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള നഗരത്തിലെ ഇരുപതാം വാര്‍ഡില്‍ മീന്‍ മാര്‍ക്കറ്റിന് സമീപത്തെ നൂറില്‍ പരം കുടുംബങ്ങള്‍ താമസിക്കുന്ന മാര്‍ക്കറ്റ് കുന്നിലേക്ക് ഏറെ കാലത്തെ ആവശ്യമായിരുന്നു റോഡ്. പഴയ നടവരികള്‍ പൊളിച്ച് മാറ്റി പുതിയ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചതിനാല്‍ ഇതുവഴി വാഹന ഗതാഗതം യാഥാര്‍ത്ഥ്യമായി.
വാര്‍ഡ് കൗണ്‍സിലര്‍ റാശിദ് പൂരണം അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ശാഫി, ആസിഫ് എവറസ്റ്റ്, ജാഫര്‍ കമാല്‍, റഫീഖ് മശ്രിക്, ശാഹുല്‍ ഹമീദ്, നൗശാദ് കരിപ്പൊടി, ശെരീഫ് മാര്‍ക്കറ്റ്, സക്കരിയ എം എ ,സിദ്ദീഖ് ചേരങ്കൈ, വഹാബ് മാര്‍ക്കറ്റ്, മസ്ഊദ് കെ എ, മൊയ്തീന്‍ കെ എ, ഗംഗാധരന്‍, സതീശന്‍, ശാനവാസ്, മുജീബ് എക്സ്പ്രസ്, നൗശാദ് കരാട്ടെ, ഇ ഐ മുഹമ്മദ് കുഞ്ഞി. കെ എം റഫീഖ്, കബീര്‍ എന്‍ എം, ഹിശാം പൂരണം സംബന്ധിച്ചു.