Join Whatsapp Group. Join now!

വിജയൻ അൽറൈസ്ന്റെ വിയോഗത്തിൽ കെസഫ് അനുശോചിച്ചു

Kesef expressed condolences on the death of Vijayan Alrice #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദുബൈ: (my.kasargodvartha.com 27.11.2020) വിജയൻ അൽറൈസ്ന്റെ വിയോഗത്തിൽ കെസഫ് അനുശോചിച്ചു. വിജയൻ അൽറൈസ് കെസെഫിന്റെ നെടുംതൂണുകളിൽ ഒരാളായിരുന്നുവെന്നും, അദ്ദേഹത്തിന്റെ വേർപാട് സംഘടനക്ക് തീരാ നഷ്ടമാണെന്നും ചെയർമാൻ ബി എ മഹ് മൂദ് അനുശോചന യോഗത്തിൽ പറഞ്ഞു.

കെസെഫിന്റെ തുടക്കം മുതൽ ഇതുവരെ വിവിധ കാലയളവുകളിൽ സംഘടനയുടെ ഭാരവാഹിയായിരുന്ന അദ്ദേഹം നല്ല സുഹൃത്തും അതിലുപരി നല്ലൊരു സംഘാടകനുമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി മാധവൻ അണിഞ്ഞ അനുശോചനത്തിൽ പറഞ്ഞു.

Vijayan Alrice KESEF

വീഡിയോ കോൺഫറൻസ് വഴി നടന്ന അനുശോചന യോഗത്തിൽ മുൻ ചെയർമാൻ അഡ്വ. ബേവിഞ്ച അബുല്ല അടക്കം 15 ൽ അധികം പേർ പങ്കെടുത്തു. ട്രഷറർ അമീർ കല്ലട്ര, സഹ ഭാരവാഹികളായ പ്രദീപ്‌ തൃക്കരിപ്പൂർ, നിയാസ് ചെടികമ്പനി, മുനീർ തളങ്കര, അസീസ് സി ബി, ത്വാഹിർ, മുഹമ്മദ്‌ കുഞ്ഞി എരിയാൽ, രാജശേഖരൻ വെടിതറക്കാൻ, ലോഹിതാക്ഷൻ, തമ്പാൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Keywords: Kerala, News, Death, Condolence, Vijayan Alrise, KESEF, Online Meting, B A Mahmood, Kesef expressed condolences on the death of Vijayan Alrice.



Post a Comment