ചെങ്കള: (my.kasargodvartha.com 08.11.2020) മുസ്ലിം ലീഗ് നേതാവും ചെങ്കള ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന സി ബി അബ്ദുല്ല ഹാജി ചെങ്കളയുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ അനുശോചിച്ചു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എം എസ് മുഹമ്മദ് കുഞ്ഞി, വി കെ പി ഹമീദലി, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള എന്നിവരും അനുശോചിച്ചു.
സി ബി അബ്ദുല്ല ഹാജി സമസ്തയുടെ പ്രവര്‍ത്തനത്തില്‍ കരുത്ത് പകര്‍ന്ന നേതാവ്: എസ് കെ എസ് എസ് എഫ്
കാസര്‍കോട്: സമസ്തയുടെ പ്രവര്‍ത്തനത്തില്‍ കരുത്ത് പകര്‍ന്ന നേതാവാണ് സി ബി അബ്ദുല്ല ഹാജിയെന്നും അദ്ദേഹത്തിന്റെ മരണം സമുദായത്തിന് കനത്ത നഷ്ടടമാണന്നും എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി വി കെ മുശ്താഖ് ദാരിമി, സംസ്ഥാന വര്‍കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി, മുന്‍ സംസ്ഥാന സെക്രട്ടറി ബശീര്‍ ദാരിമി തളങ്കര, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര എന്നിവര്‍ അനുശോചിച്ചു. സമസ്തയ്ക്ക് അദ്ദേഹം ചെയ്ത സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ മരണത്തോടെ മികച്ച ഒരു ഉമറാഇനെയാണ് നഷ്ട്ടമായത് എന്നും നേതാക്കള്‍ അനുസ്മരിച്ചു.
Keywords: Kerala, News, Obituary, C B Abdulla haji, Muslim leage, leaders, C B Abdulla haji no more