Join Whatsapp Group. Join now!

കാസര്‍കോട് നിന്ന് വീണ്ടും മതസൗഹാര്‍ദത്തിന്റെ മാതൃക: കോവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട ചിന്താമണിയുടെ മൃതദേഹം വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു

body of Chintamani was buried under the leadership of Whiteguard members

കാസര്‍കോട്: (my.kasargodvartha.com 01.11.2020) മത സൗഹാര്‍ദ്ധത്തിന്റെ ഉത്തമ മാതൃകയുമായി വീണ്ടും മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍. കോവിഡ് 19 സ്ഥിരീകരിച്ച് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട കാസര്‍കോട് നഗരസഭാ പരിധിയിലെ ചിന്താമണിയുടെ മൃതദേഹം ഉദുമ പഞ്ചായത്ത് പരിധിയിലെ വീട്ടുവളപ്പില്‍ വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു.


യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അശ്ഫാഖ് തുരുത്തി, വൈറ്റ്ഗാര്‍ഡ് നിയോജക മണ്ഡലം വൈസ്‌ക്യാപ്റ്റന്‍ ഖലീല്‍ ശെയ്ഖ്, മുനിസിപ്പല്‍ വൈറ്റ്ഗാര്‍ഡ് അംഗങ്ങളായ ബശീര്‍ കടവത്ത്, റിശാദ് പള്ളം എന്നിവരും മരണപ്പെട്ടവരുടെ ബന്ധു വിജേഷ് വി കെയും ചേര്‍ന്നാണ് മൃതദേഹം സംസ്‌കരിച്ചത്.

body of Chintamani was buried under the leadership of Whiteguard members

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു.

ജാതി മത ഭേദമന്യേ കോവിഡ് സ്ഥിരീകരിച്ച് മരണപ്പെടുന്ന നിരവധി പേരുടെ സംസ്‌കാര ചടങ്ങുകളാണ് യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയില്‍ ഏറ്റെടുത്ത് നടത്തിയത്.



Keywords: Kerala, News,  Obituary, Covid, Body, Chintamani, Whiteguard members, body of Chintamani was buried under the leadership of Whiteguard members

Post a Comment