● ഹാഫിസ് അസോസിയേറ്റിലും ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് ● എരിയാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
ചെമ്മനാട്: (MyKasargodVartha) നിർമ്മാണ മേഖലയിൽ ശ്രദ്ധേയനായ എൻജിനീയർ അക്ബർ സി പി (49) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ഹാഫിസ് അസോസിയേറ്റിൽ എൻജിനീയർ ആയി ജോലി ചെയ്തിരുന്ന അദ്ദേഹം പ്രൊഫഷണൽ രംഗത്ത് മികവ് പുലർത്തിയിരുന്നു. കൂടാതെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലും സിവിൽ എൻജിനീയർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിർമ്മാണ മേഖലയിൽ നിരവധി പ്രവൃത്തികൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.

സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു അക്ബർ. രാഷ്ട്രീയ മേഖലയ്ക്ക് പുറമെ മത-സാമൂഹിക രംഗങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മുൻ അംഗമായും ചെമ്മനാട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ജനറൽ സെക്രട്ടറിയായും മുമ്പ് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കുറച്ച് കാലമായി കളനാട് പുളുന്തോട്ടിയിലായിരുന്നു താമസം.
സി പി ഹബീബ് ചിറാക്കലിൻ്റെയും എരിയാലിലെ മർയമിൻ്റെയും മകനാണ്. ഭാര്യ: ഹസീന (നീലേശ്വരം).
മക്കൾ: അയാൻ, ഐറ (ഇരുവരും കോളിയടുക്കം അപ്സര പബ്ലിക് സ്കൂൾ വിദ്യാർത്ഥികളാണ്). സഹോദരി: സി പി റജീന (ദുബൈ). എരിയാൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി
പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Construction Engineer Akbar CP (49) of Chemnad passed away at a private hospital in Kasaragod due to illness.
#ChemnadNews #KasaragodNews #Obituary #AkbarCP #Engineer #CongressLeader #LocalNews #MalayalamNews #ChemnadGramaPanchayat #HafisAssociates