Join Whatsapp Group. Join now!

Obituary | ചെമ്മനാട് കെ ടി ഇബ്രാഹിം നിര്യാതനായി

Former NRI, Abu Dhabi KMCC founder leader, and Chemmanad Mundankulam Home Care Supermarket owner KT Ibrahim (72) passed away.

● പരേതരായ കോലാത്തൊട്ടി ഇസ്മാഈൽ ഹാജിയുടെയും ബീഫാത്വിമ മുണ്ടോളിൻ്റെയും മകനാണ്. 

● അബൂദാബി കെഎംസിസിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്

ഖബറടക്കം ഉച്ചയോടെ ചെമ്മനാട് ജമാഅത്ത് ഖബർസ്ഥാനിൽ.

ചെമ്മനാട്: (MyKasargodVartha) മുൻ പ്രവാസിയും ചെമ്മനാട് മുണ്ടാങ്കുലം ഹോം കെയർ സൂപ്പർമാർക്കറ്റ് ഉടമയുമായ കോലാത്തൊട്ടി കെ.ടി. ഇബ്രാഹിം (72) നിര്യാതനായി. 

ദീർഘകാലം അബൂദാബിയിൽ ബിസിനസുകാരനായിരുന്ന അദ്ദേഹം അബൂദാബി കെഎംസിസിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. അബൂദാബി ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡണ്ട്, കൊളംബക്കാൽ ഹൈദ്രോസ് മസ്ജിദ് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


പരേതരായ കോലാത്തൊട്ടി ഇസ്മാഈൽ ഹാജിയുടെയും ബീഫാത്വിമ മുണ്ടോളിൻ്റെയും മകനാണ്. ഭാര്യ: മൈമൂന തൈവളപ്പ് (ചെമ്മനാട്).

Abu Dhabi KMCC founder leader KT Ibrahim passes away in Chemmanad


മക്കൾ: അറഫാത്ത് കെ.ടി. (ഹോം കെയർ, മുണ്ടാങ്കുലം), ആസിഫ് കെ.ടി. (ദുബൈ), ഹസീബ് കെ.ടി. (ദുബൈ), അർഷിദ് കെ.ടി. (ബിസിനസ്).


മരുമക്കൾ: ബഷീറ കോളിയടുക്കം, റമീസ മുണ്ടാങ്കുലം, റിഫ ആനബാഗിലു.


സഹോദരങ്ങൾ: കെ.ടി. ജലീൽ കോലാത്തൊട്ടി, കെ.ടി. ജമീല (എരിയാൽ), കെ.ടി. മറിയം (പരവനടുക്കം), കെ.ടി. സൗദാബി മണൽ (ചെമ്മനാട്). പരേതരായ കെ.ടി. മുഹമ്മദ് കുഞ്ഞി (മമ്മിഞ്ഞി) കോലാത്തൊട്ടി, കെ.ടി. ബഷീർ കോലാത്തൊട്ടി, കെ.ടി. ആഇശ (ആലംപാടി), കെ.ടി. ഖദീജ കോലാത്തൊട്ടി എന്നിവർ മറ്റു സഹോദരങ്ങളാണ്. ഖബറടക്കം ഉച്ചയോടെ ചെമ്മനാട് ജമാഅത്ത് ഖബർസ്ഥാനിൽ.


പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.


Article Summary: Former NRI and supermarket owner KT Ibrahim passed away in Chemmanad.


#Kasaragod #Obituary #Chemmanad #KMCC #News #Kerala

Post a Comment