കളനാട്: (www.kasargodvartha.com 01.12.2020) പൗരപ്രമുഖനും കട്ടക്കാല്‍ റിയാദലി ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ടുമായ അബ്ദുര്‍ റഹ് മാന്‍ ഹാജി (70) നിര്യാതനായി. കളനാട് ഹൈദ്രോസ് ജമാഅത്ത് വൈസ് പ്രസിഡണ്ടുമായും സേവനമനുഷ്ഠിച്ചിരുന്നു. ജാമിഅ സഅദിയ്യ അറബിയ്യയുടെ പ്രവര്‍ത്തകനും ദീര്‍ഘ കാലം ദുബൈയിലുമായിരുന്നു.
പരേതരായ കട്ടക്കാല്‍ ഉമ്പൂ-നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ബീഫാത്വിമ കളനാട്. മക്കള്‍: ഇല്യാസ് കട്ടക്കാല്‍ (ദുബൈ കെ എം സി സി നേതാവ്), നൗശാദ് (അജ്മാന്‍ കെ എം സി സി നേതാവ്), ആരിഫ് അജ്മാന്‍, മിസ്‌രിയ, ആരിഫ, ശംന, ശഹാന, കുല്‍സു.
മരുമക്കള്‍: മുഹമ്മദ് തൊട്ടി, മുഹമ്മദ്, നിസാര്‍ കോളിയടുക്കം, മൊയ്ദു, ശബീര്‍, റൗശ, ഫസീല, ഖദീജ,
സഹോദരങ്ങള്‍: ശാഫി കട്ടക്കാല്‍ (മുസ്ലിം ലീഗ് നേതാവ്, റിയാദലി അലി മസ്ജിദ് പ്രസിഡണ്ട്), അഹ് മദ്, അബ്ദുല്ല, ഹമീദ്, ഖദീജ, സൈനബ്, ആഇഷ, ഖൈറുന്നിസ, സ്വഫിയ, പരേതയായ ബീഫാത്വിമ.
കട്ടക്കല്‍ റിയാദലി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.