Join Whatsapp Group. Join now!

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെയും രാഹുല്‍ ഗാന്ധിയെ കൈയ്യേറ്റം ചെയ്തതിനെതിരെയും പ്രതിഷേധ ജ്വാല തീര്‍ത്ത് യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ് പുല്ലൂര്‍ പെരിയ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലിങ്കാലില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു Youth congress protest conducted
പെരിയ: (my.kasargodvartha.com 01.10.2020) ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളായ ബി ജെ പി - ആര്‍ എസ് എസ് നേതാക്കളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ചും, യുപിയില്‍ ദളിത് പെണ്‍കുട്ടി ക്രൂര മനഭംഗത്തിനിരയായതിലും രാഹുല്‍ ഗാന്ധിയെ വഴി തടഞ്ഞതിലും പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് പുല്ലൂര്‍ പെരിയ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലിങ്കാലില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.



യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് പെരിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മനോജ് ചാലിങ്കാല്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് കല്യോട്ട്,  പുല്ലൂര്‍പെരിയ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദന്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഭാസ്‌കരന്‍ ചാലിങ്കാല്‍, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഫസല്‍ റഹ്മാന്‍, ഗോപാലന്‍ ചാലിങ്കാല്‍, ഭാസ്‌കരന്‍ എണ്ണപ്പാറ, ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പത്മനാഭന്‍ ചാലിങ്കാല്‍, അനീഷ് ചെക്ക്കാര്‍പ്പ്, ശശി മഞ്ഞങാനം, സോമന്‍ ചാലിങ്കാല്‍ എന്നിവര്‍ പ്രസംഗിച്ചു യൂണിറ്റ് പ്രസിഡണ്ട് ശിവപ്രസാദ് സ്വാഗതവും ഹരിപ്രസാദ് നന്ദിയും പറഞ്ഞു.


Keywords: Kerala, News, Youth congress, Periya, Youth congress protest conducted

Post a Comment