Join Whatsapp Group. Join now!

കാനത്തൂരിലെ കാട്ടാന വിളയാട്ടം; കൃഷിയിടങ്ങളില്‍ സോളാര്‍ വേലി സ്ഥാപിക്കുമെന്ന് ഖാലിദ് ബെള്ളിപ്പാടി

Wild Attack in Kanathur; Khalid Bellippadi said that solar fences will be installed on farms

കാനത്തൂര്‍: (my.kasargodvartha.com 25.10.2020) കാട്ടാനകളുടെയും വന്യ മൃഗങ്ങളുടെയും വിളയാട്ടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ സോളാര്‍ വേലി സ്ഥാപിക്കുമെന്ന് മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഖാലിദ് ബെള്ളിപ്പാടി അറിയിച്ചു. കാനത്തൂര്‍ നെയ്യങ്കയം, കുണ്ടൂച്ചി മേഖലയില്‍ സോളാര്‍ വേലി സ്ഥാപിക്കാന്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ തുല്യ പങ്കാളിത്തത്തില്‍ നാല് ലക്ഷം രൂപ വക ഇരുത്തിയതായും പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



കാട്ടാനക്കൂട്ടം നശിപ്പിച്ച കാനത്തൂര്‍ നെയ്യങ്കയം മേഖലയിലെ കൃഷി യിടങ്ങള്‍ ഖാലിദ് ബെള്ളിപ്പാടിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് മെമ്പര്‍ ശോഭാ പയോലം, സാമൂഹ്യ പ്രവര്‍ത്തകരായ അശോകന്‍ മാസ്റ്റര്‍, ഇ മണികണ്ഠന്‍, മന്‍സൂര്‍ മല്ലത്ത്, നാരായണന്‍ നായര്‍, കുഞ്ഞമ്പു നായര്‍, മധുസൂധനന്‍ പേരട്കം, ബാലകൃഷ്ണന്‍ നെയ്യങ്കയം, നിഖില്‍ കണ്ണന്‍, പൃത്വിരാജ്, റഹിം അബ്ബാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.


 
Keywords: News, Kerala, Kasaragod, Wild Attack in Kanathur; Khalid Bellippadi said that solar fences will be installed on farms
 

Post a Comment