കാസര്‍കോട്: (my.kasargodvartha.com 09.10.2020) നുണപറയുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് ഫ്ളാഷ്‌മാർച്ച് നടത്തി.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയതു. മുസ്ലിം ലീഗ് ജില്ലാപ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ സ്വാഗതം പറഞ്ഞു. എം സി ഖമറുദ്ദീന്‍ എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ബാലകൃഷ്ണന്‍ പെരിയ, അഡ്വ. എ ഗോവിന്ദന്‍നായര്‍, കെ ഖാലിദ്, ഹരീഷ് പി നായര്‍ സംബന്ധിച്ചു.
Keywords: Kerala, News, Congress, Udf, Collectorate, March, UDF conducts collectorate flash march