Join Whatsapp Group. Join now!

ദേശീയപാത വികസനത്തില്‍ ആശങ്കയോടെ വ്യാപാരികള്‍

Traders concerned over NH development#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നീലേശ്വരം:(my.kasargodvartha.com 16.10.2020) ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ ആരംഭിച്ചതോടെ അന്‍പതിലധികം വരുന്ന വ്യാപാരികള്‍ എങ്ങോട്ടു പോകുമെന്ന ആശങ്കയിലാണ്. ലക്ഷക്കണക്കിന് രൂപ മുതല്‍മുടക്കിയാണ് മുറികള്‍ വ്യാപാരം നടത്താനായി ഇവര്‍ ഒരുക്കിയത്. ചില കെട്ടിട ഉടമകള്‍ അവര്‍ക്കുവേണ്ട നഷ്ടപരിഹാരം നല്‍കാമെന്നേറ്റെങ്കിലും മറ്റു ചിലര്‍ അതിന് തയ്യാറാകുന്നില്ലയെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത് വ്യാപാരികളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. അത്തരത്തില്‍ നിലപാടെടുത്ത കെട്ടിടത്തില്‍ നിന്ന് ഒഴിയാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.


Traders concerned over NH development

നഷ്ടപരിഹാരം നല്‍കണമെന്ന് അവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയെ സമിപിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റി വ്യാപാരികളുടെ ബാങ്ക് പാസ് ബുക്കടക്കമുള്ള വിവരങ്ങളും ശേഖരിച്ചു. എന്നാല്‍ പല കച്ചവടക്കാര്‍ക്കും നിക്ഷേപത്തുക പോലും നല്‍കാന്‍ കെട്ടിട ഉടമകള്‍ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം ബുധനാഴ്ച ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞോ എന്ന് പരിശോധിക്കാന്‍ എത്തിയിരുന്നു. വ്യാപാരികളെ ഒഴിപ്പിക്കേണ്ടത് കെട്ടിട ഉടമകളാണെന്നിരിക്കെ കൃത്യമായ നഷ്ടപരിഹാരം നല്‍കാതെ അതിന് സാധിക്കുകയുമില്ല.


keywords: Kerala, News, Compensation, Wednesday, Traders concerned over NH development

Post a Comment