Join Whatsapp Group. Join now!

എസ് എസ് എഫ് ജില്ലാ കാമ്പസ് സാഹിത്യോത്സവ്; കാസർകോട് ഗവ കോളേജ് ജേതാക്കൾ

പ്രതിസന്ധി കാലത്തും കലയുടെ വ്യത്യസ്തമായ ആവിഷ്കാരങ്ങൾ സമ്മാനിച്ച് എസ് എസ് എഫ് കാസർകോട് ജില്ലാ കാമ്പസ് സാഹിത്യോത്സവ് സമാപിച്ചു SSF District Campus Literary Festival; Kasargod Govt. College winners
കാസർകോട്: (my.kasargodvartha.com 05.10.2020) പ്രതിസന്ധി കാലത്തും കലയുടെ വ്യത്യസ്തമായ ആവിഷ്കാരങ്ങൾ സമ്മാനിച്ച് എസ് എസ് എഫ് കാസർകോട് ജില്ലാ കാമ്പസ് സാഹിത്യോത്സവ് സമാപിച്ചു. കാസർകോട് ഗവ: കോളേജ് ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കി.


മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി, സഅദിയ ആർട്സ് ആൻഡ് സയൻസ് കോളേജ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജില്ലയിലെ ഇരുപതിലധികം കാമ്പസുകളിൽ നിന്നുള്ള പ്രതിഭകൾ മത്സരത്തിൽ മാറ്റുരച്ചു.

മാപ്പിളപ്പാട്ട്, ഹൈക്കു, വിവിധ ഭാഷാപ്രസംഗങ്ങൾ, പ്രബന്ധങ്ങൾ, ക്വിസ്, ബുക്  ടെസ്റ്റ് തുടങ്ങിയ ഇരുപതോളം മത്സരങ്ങളാണ് നടന്നത്.
കോവിഡ് പശ്ചാതലത്തിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഓൺലൈനായാണ് മത്സരങ്ങൾ നടന്നത്.
സയ്യിദ് മുനീറുൽ അഹ്ദലിൻ്റെ അദ്ധ്യക്ഷതയിൽ പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു.

ജേതാക്കൾക്കുള്ള ട്രോഫി  എസ് എസ് എഫ്. സംസ്ഥാന കാബിനറ്റ് സെക്രട്ടറി സി എൻ ജാഫർ, സംസ്ഥാന സെക്രട്ടറി സ്വാദിഖ് ആവളം, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ എന്നിവർ നിർവഹിച്ചു.
ശക്കീർ എം ടി പി സ്വാഗതവും അബ്ദുർ റഹ്മാൻ എരോൽ നന്ദിയും പറഞ്ഞു.


Keywords: Kerala, News, SSF, Competition, SSF District Campus Literary Festival;  Kasargod Govt. College winners

Post a Comment