കാസര്‍കോട്: (my.kasargodvartha.com 23.10.2020) ലോക പോളിയോ ദിനാചരണത്തിന്റെ ഭാഗമായി 'എന്‍ഡ് പോളിയോ നൗ' എന്ന മുദ്രവാക്യവുമായി റാലി നടത്തി.
കാസര്‍കോട് റോട്ടറി ക്ലബ്ബ്, ഐ എം എ, ഐ എ പി, ഗവ. ജനറല്‍ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കാസര്‍കോട് ഗവ: ജനറല്‍ ആശുപത്രി അങ്കണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന പരിപാടി പോളിയോ രോഗത്തെ അതിജീവിച്ച് മുന്നേറിയ മാഹിന്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. സി എച്ച് ജനാര്‍ദ്ദന നായ്ക്ക് അധ്യക്ഷനായി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍, ഐ എം എ പ്രസിഡന്റ് ഡോ. ബി നാരായണ നായ്ക്ക്, ഡോ വെങ്കിട ഗിരി, ഐ എ പി പ്രസിഡണ്ട് ഡോ ജിതേന്ദ്ര റൈ, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ടി പി യൂസുഫ്, സെക്രട്ടറി അശോകന്‍ കുണിയേരി, ട്രഷറര്‍ എം കെ രാധാകൃഷ്ണന്‍, കെ ദിനകര്‍ റൈ സംസാരിച്ചു.
Keywords: Kerala, News, Rally, World Polio Day, Rally conducted on World Polio Day