കാസര്‍കോട്: (my.kasargodvartha.com 10.10.2020) ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്), (എന്‍ സി എ-ഹിന്ദു നാടാര്‍ ), (കാറ്റഗറി നമ്പര്‍ 619/20ഹ7), ക്യഷി വകുപ്പില്‍ ട്രാക്റ്റര്‍ ഡ്രൈവര്‍ (എന്‍ സി എ -മുസ്ലിം) ( കാറ്റഗറി - 58 / 20ഹ7), ട്രാക്റ്റര്‍ ഡ്രൈവര്‍ (എന്‍ സി എ -എസ് സി ) (കാറ്റഗറി നമ്പര്‍ 532/20ഹ7) എന്നി തസ്തികളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഈ മാസം 14ന് പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും.
ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖ മെമ്മോ അവരുടെ പ്രൊഫൈലില്‍ ലഭ്യമാണ്. പ്രൊഫൈലില്‍ നിന്ന് അഭിമുഖ മെമ്മോയും വ്യക്തി വിവര പ്രോഫോര്‍മയും ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സഹിതം കോഴിക്കോട് ജില്ലാ പി എസ് സി ഓഫീസില്‍ 14ന് വെരിഫിക്കേഷനും അഭി മുഖത്തിനും ഹാജരാകണം.
Keywords: News, Kerala, Kasaragod, PSC, Interview, PSC Interview on 14th