പൂച്ചക്കാട്: (my.kasargodvartha.com 24.10.2020) പരേതനായ തര്‍ക്കാരി അഹ് മദ് കുഞ്ഞിയുടെ ഭാര്യ ഫാത്വിമ ഹജ്ജുമ്മ (80) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്നു. പാവപ്പെട്ടവര്‍ക്ക് എന്നും ഒരു സഹയമായിരുന്ന ഫാത്വിമ കുടുംബത്തിനും സമുഹത്തിലെ താഴെതട്ടിലുള്ളവര്‍ക്കും അത്താണിയായിരുന്നു.
മക്കള്‍: തര്‍ക്കാരി മുഹമ്മദ്കുഞ്ഞി, (പൂച്ചക്കാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്), ഹനീഫ്, ഉബൈദ്, മൈമൂന.
മരുമക്കള്‍: ശാഫി, റഹ് മത്ത്, സീനത്ത്, സഫ്ന.
ഖബറടക്കം പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
Keywords: Kerala, News, Obituary, Fathima, Treatment, Poochakkad Fatima passes away