Join Whatsapp Group. Join now!

കോവിഡ് ബാധിച്ച് അധ്യാപകന്‍ മരിച്ചതിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനെന്ന് അഡ്വ. കെ ശ്രീകാന്ത്

കോവിഡ് ബാധിച്ച് അധ്യാപകന്‍ മരിച്ചതിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനെന്ന് അഡ്വ. കെ ശ്രീകാന്ത്#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്ത
കാസർകോട്: (my.kasargodvartha.com 11.10.2020) കോവിഡ് പ്രതിരോധ-ബോധവല്‍ക്കരണത്തിനായുള്ള 'മാഷ്' ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് പുത്തിഗെ പഞ്ചായത്ത് പരിധിയിലെ പദ്മനാഭ മാസ്റ്റര്‍ മരിച്ചതിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. 'കോവിഡ് പ്രതിരോധത്തിലെ ആഗോളമാതൃക' എന്ന പ്രതിച്ഛായ സൃഷ്ടിക്കാനായി അധ്യാപക സംഘടനകളുടെയടക്കം എതിര്‍പ്പുകളെ അവഗണിച്ച് അധ്യാപകരെ ബലിയാടാക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. 
Pinarayi government is responsible for the death of a teacher due to COVID: Adv. K Srikanth

കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കപ്പുറം ഈ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള പരിശീലനമോ സുരക്ഷാ ഉപകരണങ്ങളോ അധ്യാപകര്‍ക്ക് നല്‍കുന്നില്ലെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. നിരന്തരം ആവശ്യപ്പെട്ടിട്ടും വിദഗ്ധചികിത്സ നല്‍കാതിരുന്നതിനാലാണ് പത്മനാഭയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 

ആരോഗ്യവകുപ്പിനു ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. പ്രസ്തുതസംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. പദ്മനാഭയുടെ ആശ്രിതര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോവിഡ് പ്രതിരോധ-ബോധവല്‍ക്കരണങ്ങളിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ അധ്യാപകര്‍ക്കും മതിയായ പരിശീലനവും സുരക്ഷാ ഉപകരണങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ടാറ്റാ ഗ്രൂപ്പ് കോവിഡ് ആശുപത്രി കൈമാറിയതിനു ശേഷമാണ് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കാനുള്ള നോട്ടിഫിക്കേഷന്‍ പോലും പുറത്തിറങ്ങുന്നത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്റര്‍ പോലുമില്ലാത്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ കോവിഡ് പ്രത്യേക ആശുപത്രിയിലെ ജീവനക്കാരുടെ നിയമനകാര്യത്തില്‍ സര്‍ക്കാരിന്റെ മെല്ലെപോക്ക്. നേരത്തെ നിയമനം പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ ഉദ്ഘാടന ദിവസം തന്നെ രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കാന്‍ സര്‍ക്കാരിനു സാധിക്കുമായിരുന്നു. കോവിഡ് പ്രതിരോധത്തിലെ ആഗോളമാതൃക എന്നതില്‍ നിന്നും ഏറ്റവും മോശമായ സ്ഥിതിയിലേക്ക് കേരളം എത്തിപ്പെട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും പിണറായി വിജയനും ആരോഗ്യവകുപ്പിനും ഒഴിഞ്ഞുമാറാനാകില്ലെന്നും അഡ്വ. കെ ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, News, Pinarayi, Government, Responsible, Death, Teacher, COVID, K Srikanth,  Pinarayi government is responsible for the death of a teacher due to COVID: Adv. K Srikanth

Post a Comment