Join Whatsapp Group. Join now!

എല്‍ ഡി എഫ് സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം കാസർകോട്ട് ആരോഗ്യ മേഖലയിൽ ഉണ്ടായ മാറ്റം അക്കമിട്ട് നിരത്തി പി കരുണാകരൻ; യു ഡി എഫ് സമരത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ മനസിലാക്കുമെന്നും മുൻ എം പി

P Karunakaran enumerates the changes in the health sector in Kasaragod after the LDF government came #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 കാസര്‍കോട്: (my.kasargodvartha.com 26.10.2020) എല്‍ ഡി എഫ് സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം കാസർകോട്ട് ആരോഗ്യ മേഖലയിൽ ഉണ്ടായ മാറ്റം അക്കമിട്ട് നിരത്തി പി കരുണാകരൻ രംഗത്ത് വന്നു. യു ഡി എഫ്  സമരത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ മനസിലാക്കുമെന്നും മുൻ എം പി പ്രസ്താവനയിൽ പറഞ്ഞു. ചട്ടഞ്ചാലില്‍ ടാറ്റ നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തില്‍ ബുധനാഴ്ച മുതല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. തസ്തികകള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് കാലതാമസം വന്നതില്‍ സമരവുമായി രംഗത്ത് വന്നിരിക്കുകയാണ് യു ഡി എഫും, എം പിയും.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് യു ഡി എഫ് നടത്തുന്ന ഈ രാഷ്ട്രീയ സമരത്തിന്റെ പൊള്ളത്തരം എന്തെന്ന് ജനങ്ങള്‍ മനസിലാക്കും. കോവിഡ് കാലഘട്ടത്തില്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് തുടര്‍ച്ചയായി സമരം നടത്തി രോഗവ്യാപനത്തിന്റെ വ്യാപ്തികൂട്ടിയ യു ഡി എഫുകാരാണ് ഇപ്പോള്‍ ഈ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുള്ളത്.

P Karunakaran enumerates the changes in the health sector in Kasaragod after the LDF government came to power


പുതിയ ആശുപത്രിക്ക് വേണ്ടി 191 തസ്തികകള്‍ സൃഷ്ടിച്ചു. താത്കാലികമായും ജീവനക്കാരെ എടുക്കാന്‍ തീരുമാനിച്ചു. കോവിഡ് കാലഘട്ടത്തില്‍ അഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യ രംഗവും ജില്ലാ ഭരണകൂടവുമാണ് നമ്മുക്കുള്ളത്. ജില്ലാ കലക്ടര്‍, ഡി എം ഒ, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പോലീസുകാര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെയൊക്കെ സേവനം അങ്ങേയറ്റം പ്രശംസനീയമാണ്. 

ചില കാരണങ്ങളാല്‍ കാസര്‍കോട് ജില്ലയിലെ വലിയൊരു വിഭാഗം ചികിത്സയിക്കുവേണ്ടി മംഗാലപുരത്തെയാണ് ആശ്രയിച്ചിരുന്നത്. കോവിഡ് കാലഘട്ടത്തില്‍ മംഗലാപുരത്തേക്ക് പ്രവേശനം നിഷേധിച്ച സാഹചര്യത്തില്‍ നമുക്ക് കുറേയെറെ പ്രയാസങ്ങള്‍ നേരിട്ടു എന്നത് ശരിയാണ്. അത് പരിഹരിക്കാന്‍ ഒട്ടേറെ നടപടികള്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകയാണ്. 

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ സൗകര്യം ഏര്‍പ്പെടുത്തി. ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റുകയും മറ്റ് ചികിത്സകള്‍ പെരിയ, നീലേശ്വരം എന്നീ ആശുപത്രികളിലെക്ക് മാറ്റുകയും ചെയ്തു.  പി എസ് സി നിയമനം വരുന്നതുവരെ ഡെപ്യൂട്ടേഷനിലും, മറ്റു മേഖലകളെ പോലെ ഈ സർക്കാർ വന്നതിന് ശേഷം ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. 

ഉക്കിനടുക്കത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജിന് പുതുജീവന്‍ നല്‍കിയതും, പുതിയ ബില്‍ഡിംഗ് ഒരുക്കിയതും, ഇപ്പോള്‍ അവിടെ രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയാക്കി മാറ്റിയതും എല്‍ ഡി എഫ് വന്നതിന് ശേഷമാണ്. ജില്ലയിലെ എല്ലാ ആശുപത്രികളുടെയും പശ്ചാത്തല സൗകര്യത്തിന് പുതിയ ബില്‍ഡിംഗ് ഉണ്ടാക്കുന്നതിന് താന്‍ എം പിയായിരിക്കുമ്പോള്‍ കേന്ദ്രത്തില്‍ നിന്ന് നബാര്‍ഡ് വഴി പ്രത്യേകം അനുവദിപ്പിച്ച 230 കോടിയോളം രൂപയില്‍ നൂറ് കോടിയോളം രൂപ ആരോഗ്യരംഗത്താണ് ചിലവഴിച്ചത്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച പതിനൊന്ന് പഞ്ചായത്തുകളിലെ എല്ലാ ആശുപത്രി കെട്ടിടങ്ങളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ആയുര്‍വ്വേദ ആശുപത്രികള്‍ക്കും ഈ സൗകര്യം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ജില്ലയിലെ മറ്റ് പ്രധാന ആശുപത്രിയുടെ കെട്ടിടങ്ങള്‍ ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രികളും, കുടുംബാരോഗ്യ കേന്ദ്രങ്ങളും, പൂടംകല്ല്, പാണത്തൂര്‍, ബേഡകം, ചീമേനി, കയ്യൂര്‍, കരിന്തളം, മുളിയാര്‍, ബോവിക്കാനം തുടങ്ങിയ ആശുപത്രി കെട്ടിടങ്ങള്‍ പലതും ഇതിനകം തന്നെ ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടുകൊണ്ട്  10 ബഡ്സ് സ്‌കൂളുകള്‍ക്കും 55 അംഗന്‍വാടികള്‍ക്കും പണം അനുവദിച്ചിരുന്നു. ഇതിന്റെയെല്ലാം ഭാഗമായി തന്നെയാണ് കുടിവെള്ള പദ്ധതിക്ക് വലിയ സംഖ്യ അനുവദിച്ചത്. ആരോഗ്യരംഗത്ത് ജില്ലയില്‍ അടിസ്ഥാന പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് ഇതൊക്കെ വളരെ സഹായിച്ചിട്ടുണ്ട്. പി കരുണാകരൻ പ്രസ്താവനയിൽ അറിയിച്ചു. Keywords: Kerala, News, P Karunakaran, health sector, Ldf, Udf, Politics, Government,  P Karunakaran enumerates the changes in the health sector in Kasaragod after the LDF government came to power

Post a Comment