കാസര്‍കോട്: (my.kasargodvartha.com 17.10.2020) പള്ളിക്കാല്‍ വാര്‍ഡില്‍ മത ഭൗതീക വിദ്യാഭ്യാസ രംഗത്തും, കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്തും മറ്റും മികവ് പുലര്‍ത്തിയ വ്യക്തികളെ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റിയും റഹ്മ സഹായ പദ്ധതിയും സഹകരിച്ച് അനുമോദിച്ചു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് പ്രസിഡണ്ട്ശ അബ്ദുല്‍ ഖാദര്‍ സഅദി അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ സൈനബ ശൈഖ, പ്ലസ് ടു വില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് ഹിശാം, ചെമ്മാട് ദാറുല്‍ ഹുദയില്‍ നിന്ന് ഹുദവി ബിരുദം നേടിയ ഹസന്‍ ഖാസിയാറകം, അബൂബക്കര്‍ സിദ്ദീഖ് ഖാസിയാറകം, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തന രംഗത്ത് മികച്ച സേവനം നടത്തിയ കെ എം സി സി ദുബൈകാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയംഗം മുഹമ്മദ് ഖാസിയാറകം, അഫ്‌സല്‍ പള്ളിക്കാല്‍, സബീര്‍ അബ്രു ഖാസിലൈന്‍, ആഷിഖ് ഖാസി ലൈന്‍, വോട്ട് ചേര്‍ക്കുന്നതില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയ ഇബ്രാഹിം ഖാസിയാറകം, വാര്‍ഡ് കൗണ്‍സിലര്‍ വി എം മുനീര്‍ എന്നിവര്‍ക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉപഹാരം നല്‍കി.
അമാനുള്ള അങ്കാര്‍, ഹുസൈന്‍ ടി കെ, ഹുസൈന്‍ പി ടി, ഷാഫി ടി എച്ച്, നവാസ് അല്‍ഫ, ബദ്‌റുദ്ദീന്‍ പള്ളിക്കാല്‍, ഉമ്പു തംഗീസ്, അഹ് മദ് പെയിന്റര്‍, മുഹമ്മദ് കുഞ്ഞി ഓട്ടോ, സുബൈര്‍ വൈദ്യര്‍, അസ്ലം പള്ളിക്കാല്‍, യാസര്‍ കോയാസ് ലൈന്‍, ഷംസീര്‍ കോയാസ് ലൈന്‍, അബ്ദു മാസ്റ്റര്‍, സുഹൈല്‍ പള്ളിക്കാല്‍, ഹാരിസ് കോയാസ് ലൈന്‍, ഫര്‍ഹാന്‍ മഹമൂദ് എന്നിവര്‍ സംബന്ധിച്ചു. വി എം മുനീര്‍ സ്വാഗതവും, എന്‍ എ അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.