മുളിയാര്‍: (www.my.kasargodvartha.com 30.10.2020) മാനവീകത പരിപോഷിപ്പിക്കുന്നതിനും സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളെ പ്രയോജനപ്പെടുത്തി വിവിധ വികസന പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിനും നേതൃത്വം നല്‍കിയ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിനെ കുടുംബശ്രീ എ ഡി എസ് (Area Development Socitey) അനുമോദിച്ചു. വികസന സമിതി കണ്‍വീനര്‍ ശരീഫ് കൊടവഞ്ചി ഉപഹാരം സമര്‍പ്പിച്ചു. സാമൂഹ്യ സാംസ്‌കാരിക രംഗത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയും അനീസ മന്‍സൂര്‍ നിറസസാനിദ്ധ്യമായിരുന്നു.
സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബി സി കുമാരന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ആശാവര്‍ക്കര്‍ ഗൗരി നമ്പ്യാര്‍ അധ്യക്ഷതയും എ ഡി എസ് സെക്രട്ടറി റിഷാന മന്‍സൂര്‍ സ്വാഗതവും പറഞ്ഞു. കുടുംബശ്രീ അക്കൗണ്ടന്റ് സക്കീന അനുമോദന പ്രസംഗം നടത്തി. വാര്‍ഡ് വികസന സമിതി ഭാരവാഹികളായ പ്രകാശ് റാവു, വേണുകുമര്‍ മാസ്റ്റര്‍, കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, അബ്ബാസ് കൊള്‍ച്ചപ്പ്, പൊന്നപ്പന്‍, കുടുംബശ്രീ സി ഡി എസ് (Community Development Socitey) മെമ്പര്‍ മറിയം, ഡി ഡി യു - ജി കെ വൈ (Deen Dayal Upadhyaya Grameen Kaushalya Yojana)വളണ്ടിയര്‍ ഖൈറുന്നിസ, ഇ-ശക്തി റിസോഴ്‌സ് പേഴ്‌സണ്‍ ഉമാദേവി, കുടുംബശ്രീ പ്രവര്‍ത്തകരായ സുബൈദ, ജ്യോതി, നയന, ബായമ്മ, സമീറ, ഗൗരി, പത്മാവതി, ശാന്തി, ശശികല, അബ്ബു അമ്മ എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, News, Kudumbashree, felicitated, ADS, CDS, Kudumbashree A D S felicitated Aneesa Mansoor Mallam