മേല്‍പറമ്പ്: (my.kasargodvartha.com 15.10.2020) ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈലിനെ തമ്പ് മേല്‍പറമ്പ് അനുമോദിച്ചു. വ്യാഴാഴ്ച ഉച്ചക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേബറില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉപഹാരം കൈമാറി.
തമ്പ് പ്രസിഡണ്ട് വിജയന്‍ മാഷ്, സെക്രട്ടറി യൂസുഫ്, വൈസ് പ്രസിഡണ്ട് അശ്‌റഫ്, ഗള്‍ഫ് കമ്മിറ്റി അംഗങ്ങളായ ഇ ബി മുഹമ്മദ്, സിദ്ദീഖ് കെ പി സംബന്ധിച്ചു.
Keywords: Kerala, News, Ibrahim Suhail, Kasaragod, thump melparamba, Ibrahim Suhail felicitated by thump melparamba