Join Whatsapp Group. Join now!

കളനാട് അയ്യങ്കോലിലെ ഹാജി കെ എം അബൂബക്കർ റൗള നിര്യാതനായി

Haji KM Aboobacker Rowla of Ayyankol, Kalanad passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്: (www.kasargodvartha.com 20.10.2020) പൗരപ്രമുഖനും കളനാട് ഹൈദ്രോസ് മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ടുമായ അയ്യങ്കോലിലെ ഹാജി കെ എം അബൂബക്കർ റൗള (62) നിര്യാതനായി. അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം മംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. 

അബൂദബിയിൽ വ്യാപാരിയായിരുന്നു. കുറച്ച് നാളുകളായി കുടുംബ സമേതം അവിടെയായിരുന്നു താമസം. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. നാട്ടിലെ ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കളനാട് ടൗണിലെ റൗള സൂപ്പർമാർകറ്റ് ഉടമയാണ്.


Haji KM Aboobacker Rowla of Ayyankol, Kalanad passed away.


പരേതരായ കൊമ്പമ്പാറ മുഹമ്മദ് ഹാജി - ഖദീജ ദമ്പതികളുടെ മകനാണ്. മേൽപറമ്പിലെ ഇ എം അഹ് മദ് കുഞ്ഞിയുടെ (ബ്രദേഴ്‌സ്) മകൾ സൈനബയാണ് ഭാര്യ. മക്കൾ: സഹീറ, സജീറ. മരുമക്കൾ: ശഫീഖ് പരയങ്ങാനം, അബ്ദുല്ല പള്ളിക്കര

സഹോദരങ്ങൾ: കെ എം ഹമീദ് കൊമ്പമ്പാറ, പരേതനായ കെ എം അബ്ദുല്ലക്കുഞ്ഞി (കളനാട് ഹൈദ്രോസ് ജമാഅത്ത് യുഎഇ കമ്മറ്റി മുൻ പ്രസിഡണ്ട്).

ഖബറടക്കം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Keywords: Obituary, Kerala, News, Haji KM Aboobacker Rowla, Haji KM Aboobacker Rowla of Ayyankol, Kalanad passed away.
 

Post a Comment