കാഞ്ഞങ്ങാട്: (my.kasargodvartha.com 01.10.2020) ജവഹർ ബാൽ മഞ്ച് 14 ജില്ലകളിലും ഗാന്ധിജിയുടെ ഒരു ലക്ഷം ഛായാചിത്രം കുട്ടികൾക്ക് വിതരണം ചെയ്യുന്ന ഗാന്ധിജി കുട്ടികളിലേക്ക് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് വെച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഗാന്ധിജിയുടെ ഛായാചിത്രം ആരോഹ് സുജിത്തിന് നൽകി നിർവ്വഹിച്ചു. ഇതിൻ്റെ തുടർ പരിപാടിയായി ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ വെച്ച് ഛായ ചിത്രത്തിൽ പുഷ്പ്പാർച്ച നടത്തും.
ഉദ്ഘാട പരിപാടിയിൽ ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. കെപിസിസി നിർവ്വാഹ സമിതി അംഗം പി കെ ഫൈസൽ, ഡിസിസി ജനറൽ സെക്രട്ടറി കെ വി സുധാകരൻ, ജവഹർ ബാൽ മഞ്ച് സംസ്ഥാന കോഡിനേറ്റർ വി വി നിഷാന്ത്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ, ഹൊസ്ദുർഗ് സഹകരണ ബേങ്ക് പ്രസിഡണ്ട് പ്രവീൺ തോയമ്മൽ, സുജിത്ത് പുതകൈ, കെ വി സന്ദിപ്, അമൽ ബി കൃഷ്ണ എന്നിവർ സംസാരിച്ചു.

Keywords: Kerala, News, Rajmohan unnithan, Gandhiji portrait for children on Jawahar Bal Manch Gandhi Week started