ദുബൈ: (my.kasargodvartha.com 22.10.2020) കെ എം സി സി വെൽഫയർ സ്‌കീം കാസര്‍കോട് മുൻസിപൽ തല ക്യാമ്പയിൻ ഉദ്‌ഘാടനം അംഗത്വ ഫോം ബദ്റുദ്ദീൻ തളങ്കരയ്ക്ക് നൽകി ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി നിർവഹിച്ചു.
കോവിഡ് കാലയളവില്‍ സ്വന്തം ജീവന്‍ പോലും വക വെക്കാതെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെഎംസിസി പ്രവർത്തകരെ വ്യവസായ പ്രമുഖൻ മധുർ ഹംസ ആദരിച്ചു. പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്സ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഫൈസൽ പട്ടേൽ, ട്രഷറർ സത്താർ ആലംപാടി, ജില്ലാ സെക്രട്ടറി ഫൈസൽ ദീനാർ, മണ്ഡലം സെക്രട്ടറി സഫ് വാൻ അണങ്കൂർ, സുഹൈൽ കോപ്പ, മഞ്ചേശ്വരം ട്രഷറർ ഇബ്രാഹിം ബെരിക്ക, സെക്രട്ടറി യൂസുഫ് ഷേണി, കാസര്‍കോട് മുൻസിപ്പൽ വെൽഫയർ സ്‌കീം കോ ഓർഡിനേറ്റർ ഇഖ്ബാൽ കെ പി, ത്വൽഹത് തളങ്കര സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, KMCC, Dubai, Inauguration, Welfare Scheme, Dubai KMCC Welfare Scheme: Kasargod Municipal vice Inauguration.
< !- START disable copy paste -->