Join Whatsapp Group. Join now!

കോവിഡ് പ്രതിരോധം: മാഷിനൊപ്പം അഡൂരിലെ വ്യാപാരികളും

COVID Defense: Merchants of Adoor join hands with Mash
അഡൂർ: (my.kasargodvartha.com 18.10.2020) കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാഷ് പദ്ധതിയ്‌ക്കൊപ്പം വ്യാപാരി വ്യവസായി ഏകോപന സമിതി അഡൂര്‍ യൂണിറ്റ് ഭാരവാഹികളും പങ്കാളികളായി. ജില്ലാ ഭരണകൂടത്തിന്റെ 'മാഷ് ' പദ്ധതിയിലെ അധ്യാപകരുമായി സഹകരിച്ച് അഡൂരിലെ മുഴുവന്‍ കടകളിലും പരിശോധനയും ബോധവത്ക്കരണവും നടത്തി. 


വ്യാപാരം മെച്ചപ്പെടുന്നതിന് കോവിഡ് വ്യാപനം തടയേണ്ടതിന്റെ ആവശ്യകത വ്യാപാരി നേതാക്കള്‍ സഹവ്യാപാരികളെ ബോധ്യപ്പെടുത്തി. വരും ദിവസങ്ങളിലും സ്‌ക്വാഡ് പ്രവര്‍ത്തനവും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയുള്ള ബോധവത്ക്കരണവും തുടരും. മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി അഡൂര്‍ യൂണിറ്റ് പ്രസിഡണ്ട് എം പി മൊയ്തീന്‍ കുഞ്ഞി, വൈസ് പ്രസിഡണ്ട് സി മാധവന്‍, ട്രഷറര്‍ എ സി ചന്ദ്രശേഖരന്‍, മര്‍ച്ചന്റ് യൂത്ത് വിങ് പ്രസിഡണ്ട് അനസ്, വനിതാ വിംഗ് പ്രവര്‍ത്തകരായ ശ്രീലക്ഷ്മി, വിജയലക്ഷ്മി എന്നിവരും മാഷ് നോഡല്‍ ഓഫീസര്‍മാരായ എ എം അബ്ദുല്‍ സലാം, എ ഗംഗാധരന്‍, കെ ശശിധരന്‍, ഡി കെ രതീഷ്, എം ത്വാഹിറ, ബി ജയകര എന്നിവരും നേതൃത്വം നല്‍കി.

Keywords: News, Kerala, COVID Defense: Merchants of Adoor join hands with Mash
 

Post a Comment