കാസര്‍കോട്: (my.kasargodvartha.com 31.10.2020) മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും കര്‍ഷക വിരുദ്ധ ബില്‍ പിന്‍വലിക്കണമന്നും ആവശ്യപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടേറ്റ് പടിക്കല്‍ ഉപവാസം ആരംഭിച്ചു. ഹക്കീം കുന്നില്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. ധന്യ സുരേഷ് സ്വാഗതം പറഞ്ഞു.
കെ നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, പി ജി ദേവ്, പി കെ ഫൈസല്‍, പി വി സുരേഷ്, സി വി ജെയിംസ്, മാമുനി വിജയന്‍, വി ആര്‍ വിദ്യാസാഗര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കരുണ്‍ താപ്പ, ഹരീഷ് പി നായര്‍, പുരുഷോത്തമന്‍ നായര്‍, എ വാസുദേവന്‍, കെ ടി സുഭാഷ് നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
ഉപവാസം വൈകുന്നേരം 4 മണിക്ക് സമാപിക്കും. ഡി സി സി മുന്‍ പ്രസിഡണ്ട് അഡ്വ.സി കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും.
No comments: