കാസര്‍കോട്: (my.kasargodvartha.com 17.10.2020) പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അധ്യായന വര്‍ഷം മുതല്‍ നിര്‍മ്മിത ബുദ്ധി (Artificial Intelligence), കോഡിങ്ങ്, ഡാറ്റാ സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ സ്‌കൂള്‍ പഠന വിഷയത്തില്‍ ഉള്‍പെടുമെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ആയ എം രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ലോക വിദ്യാര്‍ഥി ദിനത്തോടനുബന്ധിച്ച് ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഗെറ്റി' (Global Education Training Institute) ഏര്‍പ്പെടുത്തിയ ലൈവ് വെബ് കാസ്റ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2021 ലെ പിസ പരീക്ഷയ്ക്ക് (Programme for International Student Assessment) തയാറെടുക്കുന്ന ഇന്ത്യയിലെ നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളി ലെയും, കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഢ് ലെയും 10ാം ക്ലാസ് വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജി ഇ ടി ഐ (GETI) അംബാസിഡര്‍ പ്രൊഫ. പ്രദീപ്മാള്‍ മോഡറേറ്റര്‍ ആയിരുന്നു.
Keywords: News, Kerala, Kasaragod, Education, Students, Subject, Coding, built-in intelligence and data science will be the subjects of study: Dr. M Ramachandran