ഉപ്പള: (my.kasargodvartha.com 26.10.2020) മൂന്ന് പതിറ്റാണ്ടുകാലം ബായാറിന്റെ ജനകീയ ഡോക്ടറായി പ്രവര്‍ത്തിച്ചു വന്ന ഡോ.കൃഷ്ണമൂര്‍ത്തി അമയ് (59) വിട പറഞ്ഞു.
ഗ്രാമത്തിലെ ജനങ്ങള്‍ക്കെല്ലാം കുടുംബ ഡോക്ടറായിരുന്ന അദ്ദേഹം. കഴിഞ്ഞ കുറച്ച് മാസങ്ങളായി കോമയിലായിരുന്ന കൃഷ്ണമൂര്‍ത്തി ചികിത്സയോട് പ്രതികരിച്ചിരുന്നില്ല. കൃഷ്ണമൂര്‍ത്തിയുടെ വിയോഗം ജനങ്ങള്‍ക്കും ആധുനീക വൈദ്യശാസ്ത്രത്തിനും വലിയ നഷ്ടമാണെന്ന് കാസര്‍കോട് ഐ എം എ പ്രസിഡണ്ട് ഡോ.നാരായണ നായ്ക് അനുശോചനത്തില്‍ പറഞ്ഞു.
.എംബിബിഎസ് കഴിഞ്ഞ ശേഷം ബയാര്‍ സൊസൈറ്റിക്ക് സമീപം ഡിസ്‌പെന്‍സറി സ്ഥാപിക്കുകയും ബയാറിലെയും പരിസര ഗ്രാമങ്ങളിലെയും ജനങ്ങളുടെ രോഗ ചികിത്സയ്ക്കായി അക്ഷീണം പ്രവര്‍ത്തിക്കുകയായിരുന്നു. നാട്ടിലെ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
ഭാര്യ: ജ്യോതി ലക്ഷ്മി. മക്കള്‍: കൗശിക് (എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥി), കൃതി ( എം ഡി ആയുര്‍വേദ വിദ്യാര്‍ത്ഥിനി). മരുമകന്‍: കാര്‍തിക്.
Keywords: News, Kerala, Kasaragod, Uppala, Bayar, Obituary, Bayar's popular doctor Krishnamurthy Passed away