Join Whatsapp Group. Join now!

പാട്ടിന്റെ പാലാഴി നിലച്ചപ്പോള്‍

അനശ്വര ഗായകനായ മുഹമ്മദ്റാഫിക്ക് ശേഷം ലോകം നെഞ്ചോട് ചേര്‍ത്ത് വെച്ച പാട്ടുകാരനായിരുന്നു എസ് പി ബാലസുബ്രമണ്യം When the chanting of the song stopped
മുഹമ്മദലി നെല്ലിക്കുന്ന്
(my.kasargodvartha.com 26.09.2020) സംഗീതലോകത്തിന്റെ മാസ്മരികതയുടെ ശബ്ദം എന്നന്നേക്കുമായി നിലച്ചപ്പോള്‍ നഷ്ടമായത് ലോക മലയാളികളുടേയും, തെന്നിന്ത്യന്‍ ആരാധകരുടേയും പാട്ടിന്റെ കുലപതിയായ എസ് പി ബാലസുബ്രമണ്യയായ തേനൂറും പാലാഴിയെയാണ്.


അനശ്വര ഗായകനായ മുഹമ്മദ്റാഫിക്ക് ശേഷം ലോകം നെഞ്ചോട് ചേര്‍ത്ത് വെച്ച പാട്ടുകാരനായിരുന്നു എസ് പി ബാലസുബ്രമണ്യം. പതിനാറു ഭാഷകളിലായി നാല്‍പതിനായിരത്തോളം ഗാനങ്ങളാണ് ആരാധകര്‍ക്കായി വിളമ്പിയത്. ഇന്നും അദ്ദേഹത്തിന്റെ ആ ശബ്ദം ഇടനെഞ്ചുകളില്‍ ആസ്വാദനത്തിൻ്റെ തേൻ മഴ പെയ്യിക്കുകയാണ്.

സ്റ്റേജില്‍ തലയെടുപ്പോടെ ഒന്നു എഴുന്നേറ്റു നിന്നാല്‍ ആരാധകരുടെ ആവേശവും ആര്‍പ്പു വിളികളും കരഘോഷങ്ങളും കൊണ്ട് പുളകങ്ങള്‍ കൊണ്ട ഒരേയൊരു ഗാന മാന്ത്രികനാണ് എസ് പി ബാലസുബ്രമണ്യം. പത്മശ്രീ, പത്മഭൂഷണ്‍ അടക്കം ആറ് ദേശീയ പുരസ്‌കാരങ്ങളും, ഇരുപത്തിനാല് സംസ്ഥാന പുരസ്‌കാരങ്ങളും എസ് പി ബിയെ തേടിയെത്തിയിരുന്നു.

പിന്നണി ഗായകന്‍, മ്യൂസിക് ഡയരക്ടര്‍, അഭിനേതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സിനിമ നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് എസ് പി ബി. തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, മലയാളം തുടങ്ങിയ പതിനാറ് ഭാഷകളിലാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.

പാട്ടുകളുടെ പാലാഴി ആരാധകരുടെ ഹൃദയങ്ങളില്‍ ചാലിട്ടൊഴുകുകയും അവരുടെ മനസ്സിൽ സ്ഥാനം പിടിക്കുകയും ചെയ്ത മഹാ സംഗീത സാമ്രാട്ടായിരുന്നു ബാലസുബ്രമണ്യം. മരണക്കിടക്കയില്‍ കിടന്നപ്പോഴും ആരാധകരുടെ മനസ്സില്‍ അദ്ദേഹത്തിന് ഒന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥനകള്‍ മാത്രമായിരുന്നു. എന്നിട്ടും ദൈവം ആ പ്രാര്‍ത്ഥനകളെ കൈകൊള്ളാതെ ആ പാട്ടുകാരനെ വിളിച്ചു കൊണ്ടു പോവുകയായിരുന്നു. പാട്ടുകളുടെ ഓര്‍മ്മച്ചെപ്പുകളില്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ മുഖം ഓരോ ആരാധകരുടേയും മനസ്സുകളില്‍ മായാതെ നിലക്കൊള്ളുക തന്നെ ചെയ്യും.

Keywords: Article,  When the chanting of the song stopped, S.B Balasubramanyam, Death, Songs, Artist, Tamil, Telugu, Hindi.

Post a Comment