Join Whatsapp Group. Join now!

തൃക്കരിപ്പൂർ - മാത്തിൽ മെക്കാഡം റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Thrikkarippur - Mathil Macadam Road inaugurated#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂർ: (my.kasargodvartha.com 10.09.2020)  ജില്ലാ പഞ്ചായത്ത് പദ്ധതിയിൽപെടുത്തി തൃക്കരിപ്പൂർ - മാത്തിൽ റോഡിന്റെ നടക്കാവ് വരെയുള്ള ഭാഗം മെക്കാഡം ടാറിംഗ് പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയ, ജില്ലാ പഞ്ചായത്ത് അംഗം പി വി പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ ജി സറീന, സത്താർ വടക്കുമ്പാട്, ഗ്രാമപഞ്ചായത്ത് മുൻ അംഗം അഡ്വ എം ടി പി  കരീം, എൽ എസ് ജി ഡി അസി. എഞ്ചിനിയർ ശ്രുതി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി പി ഉഷ എന്നിവർ സംബന്ധിച്ചു.

ഒരു കോടി എൺപത് ലക്ഷം എസ്റ്റിമേറ്റിലാണ് റോഡ് പ്രവൃത്തി നടത്തുന്നത്.


Keywords: News, Thrikkarippur, Road, Work, inaugurated, Thrikkarippur - Mathil Macadam Road inaugurated

Post a Comment