ഉദുമ: (my.kasargodvartha.com 22.09.2020) തിയ്യ സമുദായത്തെ പ്രത്യേക സമുദായമായി പരിഗണിക്കണം എന്ന തിയ്യ മഹാസഭയുടെ ഹരജിയിൽ സംസ്ഥാന സർക്കാരും പിന്നോക്ക വികസന കോർപ്പറേഷൻ അടിയന്തിരമായി വേണ്ട നടപടി എടുക്കണം എന്ന് തിയ്യ മഹാസഭ അരമങ്ങാനം യൂണിറ്റ് ആവശ്യപ്പെട്ടു.
ഞായറാഴ്ച്ച രാവിലെ 11 മണിക്ക് അരമങ്ങാനം തുക്കോച്ചിവളപ്പ് ശ്രീ വയനാട്ടുകുലവൻ തറവാട്ടിൽ ചേർന്ന തിയ്യ മഹാസഭ അരമങ്ങാനം യൂണിറ്റ് രൂപീകരണ യോഗം ചേർന്നു. കാസർകോട് ജില്ലാ ഓർഗനൈസർ ചന്ദ്രൻ പുതുക്കൈയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് ഗണേശൻ അരമങ്ങാനം ഉൽഘാടനം ചെയ്തു.
ഏ വി പൊക്ലൻ അരമങ്ങാനം, സി എ നാരായണൻ അരമങ്ങാനം, കെ കെ ശേഖരൻ, കണ്ണൻ തുക്കോച്ചിവളപ്പ്, ഭാസ്കരൻ ഉലൂജി, കുഞ്ഞിരാമൻ മൊട്ടയിൽ, കണ്ണൻ ഉലൂജി എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ സെക്രട്ടറി ദാമോദരൻ കൊമ്പത്ത് സ്വാഗതവും പി വി ശശി നന്ദിയും പറഞ്ഞു. അരമങ്ങാനം യുണിറ്റ് പ്രസിഡണ്ട് കെ കെ ശേഖരൻ അരമങ്ങാനം, സെക്രട്ടറി പി വി ശശി അരമങ്ങാനം, ട്രഷറർ ഏ വി കമലാക്ഷൻ അരമങ്ങാനം എന്നിവരെയും തെരഞ്ഞെടുത്തു.
Keywords: News,Kerala, Theas, Community, Mahasaba, The demand of the Thea Mahasabha for recognition of the Theas as a separate community should be urgently considered: Thea Mahasabha