കാസർകോട്: (my.kasaragodvartha.com 25.09.2020) ജില്ലയിലെ ആരോഗ്യ മേഖലയെ സർക്കാർ അവഗണിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാരുടെയും കോർഡിനേറ്റർമാരുടെയും യോഗം കുറ്റപ്പെടുത്തി.
കോവിഡ്- 19 വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ഗവ: മെഡിക്കൽ കോളേജിൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറായങ്കിലും പ്രഖ്യാപിക്കപ്പെട്ട ജീവനക്കാരുടെ തസ്തികകളിൽ 40 ശതമാനം പോലും ജീവനക്കാരെ നിയമിച്ചില്ല.

കോറോണ ബാധിതരെ ചികിത്സിക്കാൻ മെഡിക്കൽ കോളേജിൽ സർവ്വ സന്നാഹങ്ങളും ഒരുക്കുമെന്ന് പറഞ്ഞ സർക്കാർ യാതൊരു വിധ സൗകര്യങ്ങളും ഒരുക്കിയില്ലായെന്ന് മാത്രമല്ല നിയമിച്ച ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ കൂടി പിൻവലിച്ചിരിക്കുന്നു. അതിനിടയിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയേയും കാസർകോട് ജനറൽ ആശുപത്രിയേയും കോവിഡ് ആശുപത്രിയാക്കാൻ അധികൃതർ അണിയറയിൽ ശ്രമം ആരംഭിച്ചിരിക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ടാറ്റ കോടികൾ ചിലവിട്ട് ചട്ടഞ്ചാലിൽ സ്ഥാപിച്ച കോവിഡ് ആശുപത്രി സർക്കാറിന് കൈമാറിയിട്ടും പ്രവർത്തനം ആരംഭിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല.
ജില്ലയിൽ കോവിഡ് ബാധിതർ വർദ്ധിച്ച് വരുകയും മരണസംഖ്യ കൂടുകയും ചെയ്തിട്ടും ടാറ്റ സൗജന്യമായി നിർമ്മിച്ച് നൽകിയ ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരെ നിയമിച്ച് പ്രവർത്തന സജ്ജമാക്കാൻ സർക്കാറും ജില്ലാ ഭരണകൂടവും തയ്യാറായിട്ടില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും കടുത്ത അവഗണനയുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. എം സി ഖമറുദ്ദീൻ എം എൽ എ, എൻ എ നെല്ലിക്കുന്ന് എം എൽ എ, വി കെ പി ഹമീദലി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുൽ ഖാദർ, വി കെ ബാവ, മൂസ ബി ചെർക്കള, കെ എം ശംസുദ്ദീൻ ഹാജി, എം അബ്ബാസ്, കെ അബ്ദുല്ല കുഞ്ഞി, എ ബി ശാഫി, വൺഫോർ അബ്ദുർ റഹ്‌മാൻ, മാഹിൻ കേളോട്ട്, ലത്തീഫ് നീലഗിരി, അബ്ദുർ റസാഖ് തായലക്കണ്ടി, അബ്ബാസ് ഒണന്ത, എം എസ് ഷുക്കൂർ പ്രസംഗിച്ചു.
Keywords: Kerala, News, Tata, COVID, hospital, Muslim League, operations, Tata-built COVID hospital to start operations: Muslim League