Join Whatsapp Group. Join now!

മുളിയാർ സി എച്ച് സി യിൽ സ്വാബ് ടെസ്റ്റ് കൂടുതൽ ദിവസങ്ങളിലാക്കി നിലനിർത്തണം: ജാഗ്രതാ സമിതി

Swab test at Muliyar CHC should be kept for more days: Vigilance Committee #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തക
ബോവിക്കാനം(my.kasargodvartha.com 10.09.2020) മുളിയാർ സി എച്ച് സിയിൽ ആഴ്ചയിൽ മൂന്നോ നാലോ ദിവസങ്ങളിൽ സ്ഥിരമായി സ്വാബ് ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തി പഞ്ചായത്ത് പരിധിയിലെ കൂടുതൽ ആളുകളെ പരിശോധനക്ക് വിധേയമാക്കാൻ അവസരം ഉണ്ടാക്കണമെന്ന് മല്ലംവാർഡ് ജാഗ്രതാ സമിതി യോഗം ആരോഗ്യ വകുപ്പിനോടാവശ്യപ്പെട്ടു. സമൂഹ വ്യാപനത്തിലൂടെ വൻ തോതിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ മുളിയാർ ഗ്രാമ പഞ്ചായത്തിൽ ജനങ്ങൾ ഭയപ്പാടിലും ആശങ്കയിലും കഴിയുകയാണ്.

മുളിയാർ സി എച്ച് സിക്ക് കീഴിൽ സ്വാബ് കലക്ഷൻ സെൻ്റർ തുടങ്ങി ആദ്യമാദ്യം ആഴ്ചയിൽ  4 ദിവസം ടെസ്റ്റ് എടുത്തിരുന്നു. ഏറെ നാളുകൾക്ക് ശേഷം നിർത്തലാക്കിയ ഈ സംവിധാനം വീണ്ടും പ്രവർത്തന സജ്ജമായിരുന്നുവെങ്കിലും നിലവിൽ മുളിയാർ സി എച്ച് സി ബ്ലോക്ക് പരിധിയിൽ വരുന്ന ദേലംപാടി, കാറഡുക്ക, ചെങ്കള ആരോഗ്യ കേന്ദ്രം പരിധിയിലെ ജനങ്ങൾക്ക് ഈ സംവിധാനം ഏറെ ഉപകാരപ്പെടുമെന്നും യോഗം ചൂണ്ടിക്കാട്ടി.

Swab test at Muliyar CHC should be kept for more days: Vigilance Committee

ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് അധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ പി കെ ജലീൽ സ്വാഗതം പറഞ്ഞു. ഷെരീഫ് കോടവഞ്ചി, ബി സി കുമാരൻ, വേണുകുമാർ മാസ്റ്റർ, പുഷ്പാ രാജൻ മാസ്റ്റർ, മാധവൻ നമ്പ്യാർ, അബ്ബാസ് കൊളച്ചപ്പ്, പൊന്നപ്പൻ, ശാന്തിനി ദേവി, ആരോഗ്യ വകുപ്പ് ജീവനക്കാരായ ലക്ഷ്മി, ജെസ്സി, ആശ വർക്കർമാരായ ബിന്ദു, നിശ സംബന്ധിച്ചു.

Keywords: Kerala, News, Test, Covid, Panchayath, Swab test at Muliyar CHC should be kept for more days: Vigilance Committee.

Post a Comment