Join Whatsapp Group. Join now!

ലയൺസ് ക്ലബ് അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം

Students have the opportunity to participate in the Lions Club International Drawing Competition#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 29.09.2020) ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ അന്താരാഷ്ട്ര തലത്തിൽ കുട്ടികൾക്കായി നടത്തുന്ന സമാധാനത്തിനായുള്ള ചിത്രരചനാ മത്സരത്തിന്റെ പ്രാഥമിക തല മത്സരം ഒക്ടോബർ 11 ന് രാവിലെ 10 മണിക്ക് വിദ്യാനഗർ ലയൺസ് ക്ലബ് ഓഫീസിൽ വച്ച് നടക്കും. 

Students have the opportunity to participate in the Lions Club International Drawing Competition


സമാധാനം സേവനത്തിലൂടെ എന്നതാണ് ഈ വർഷത്തെ വിഷയം. 11, 12, 13, വയസുള്ള (16.11.2006 നും 15.11.2009 നും ഇടയിൽ ജനിച്ച) കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ അന്നേ ദിവസം രാവിലെ 9.30 ന് ജനന സർട്ടിഫിക്കറ്റ് കോപ്പിയുമായി ക്ലബ് ഓഫീസിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രാഥമിക തല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിക്ക് ലയൺ ഡിസ്ടിക്ട് തലത്തിലും, ഡിസ്ട്രിക്ട് തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിക്ക് അന്താരാഷ്ട തലത്തിലും മത്സരിക്കാൻ കഴിയും.

അന്താരാഷ്ട തലത്തിൽ 5000 യു എസ് ഡോളർ ഒന്നാം സമ്മാനമായി ലഭിക്കും. 500 ഡോളറിന്റെ 23 പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447490816, 944777 3593, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Keywords: Kerala, News, Students, opportunity, participate, Lions Club, International, Drawing Competition, Students have the opportunity to participate in the Lions Club International Drawing Competition

Post a Comment