Join Whatsapp Group. Join now!

അധ്യാപക ദിനത്തിൽ വേറിട്ട പരിപാടികളുമായി വിദ്യാർത്ഥികളും കൂട്ടായ്മകളും

അധ്യാപക ദിനത്തിൽ വേറിട്ട പരിപാടികളുമായി വിദ്യാർത്ഥികളും കൂട്ടായ്മകളും Students and communities with special events on Teacher’s Day
സ്റ്റാർ പട്ല അധ്യാപകരെ ആദരിച്ചു

പട്ല: (www.kasargodvartha.com 06.09.2020) ദീർഘകാലം പട്ല ഗവ. ഹൈസ്കൂൾ അധ്യാപകരായി ജോലി ചെയ്യുകയും ഇപ്പോൾ വിശ്രമ ജീവിതവും നയിക്കുന്ന പ്രഗത്ഭരായ മൂന്ന് അധ്യാപകരെ അധ്യാപക ദിനത്തിൽ സ്റ്റാർ പട്ല ആദരിച്ചു.

ഒട്ടനവധി ശിഷ്യഗണളുള്ള കുഞ്ഞിരാമൻ  മാസ്റ്റർ പറക്കെട്ട, നാരായണൻ മാസ്റ്റർ മായിപ്പാടി, ലക്ഷമണൻ മാസ്റ്റർ എന്നിവരെയാണ് സ്റ്റാർ പട്ല പ്രതിനിധികൾ അവരുടെ വീടുകളിൽ പോയി പൊന്നാട അണിയിക്കുകയും മൊമെന്റോ നൽകുകയും ചെയ്തത്.


കലാ കായിക രംഗത്തെ ഇത്തരം കൂട്ടായ്മകൾ നാടിന്റെ പുരോഗതിക്കും മനുഷ്യ സൗഹൃദത്തിനും നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് പറഞ്ഞ മൂന്ന് അധ്യാപകരും പുതിയ കാലത്തെ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഗുരുശിഷ്യബന്ധങ്ങളെ കുറിച്ച് ആശങ്കപ്പെടുകയും മറക്കാനാവാത്ത തങ്ങളുടെ ചില അധ്യാപകനാനുഭവങ്ങൾ പങ്കുവെക്കുകയും ആദരവിനും അംഗീകാരത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സ്റ്റാർ പ്രതിനിധികളായ റഊഫ് കൊല്ല്യ, എം കെ ഹാരിസ്, സമീർ എം പി, ഇഖ്ബാൽ പട്ല, ഫവാസ് പട്ല, മുഹമ്മദ് തോട്ടുംകര തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.


അധ്യാ‌പക ദിനത്തിൽ പഠനത്തോടൊപ്പം അതിജീവനവും ഈ കാലഘട്ടം പഠിപ്പിക്കുന്നു: വിനോദ് കുമാർ പള്ളയിൽ വീട്

പെരിയ: ദേശീയ അധ്യാ‌പ ദിനത്തിൽ പുല്ലുർ പെരിയ മണ്ഡലം പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി മികച്ച സേവനത്തിന് ശേഷം വിരമിച്ച നാരായണി ടീച്ചറെ പൊന്നാടയണിച്ച് ആദരിച്ചു.

ഡി സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് ഉദ്ഘാടനം ചെയതു. ക്ലാസ് മുറികൾ വിടു മുറികളായി മാറി അദ്യാപകരും വിദ്യാർത്ഥികളും വേറിട്ടു നിൽക്കുന്ന ഏക അദ്യാപക ദിനമാണ് ഇതെന്നും, പഠനത്തോടപ്പം അതിജീവനവും ഈ കാലം പഠിപ്പിക്കുകയാണെന്നും വിനോദ് കുമാർ പള്ളയിൽ വീട് സൂചിപ്പിച്ചു.


വാർഡ് പ്രസിഡണ്ട് രാധാകൃഷ്ണൻ ചെറളത്ത് വീട് അധ്യക്ഷത വഹിച്ചു. ശ്രീധരൻ മഠത്തിൽ വളപ്പ്, ബിജു മൊട്ടമ്മൽ സംസാരിച്ചു. കരിവെള്ളൂർ സമര സേനാനി കൃഷ്ണൻ മാസ്റ്ററുടെ മകളാണ് നാരായണി ടീച്ചർ. തനിക്ക് നൽകിയ ആദരവിന് എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ടീച്ചർ സൂചിപ്പിച്ചു.


മാഷും ടീച്ചറും പിന്നെ നാട്ടാരും: അധ്യാപക സംഗമം നടത്തി

മൊഗ്രാൽ: അധ്യാപക ദിനത്തോടനുബന്ധിച്ച് 'മാഷും ടീച്ചറും പിന്നെ നാട്ടാരും' എന്ന പേരിൽ ജി വി എച്ച് എസ് എസ് മൊഗ്രാലിലെ മരച്ചുവട്ടിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അധ്യാപക സംഗമം വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച സുന്ദര കാഴ്ചയായി മാറി.

മൊഗ്രാലിലെ ഗവ/പ്രൈവറ്റ് മേഖലയിലെ ഇരുപതോളം അധ്യാപകരാണ് സംഗമത്തിൽ തങ്ങളുടെ രസകരമായ അനുഭവൾ പങ്കുവെച്ചത്. അധ്യാപനം എന്ന സ്തുത്യർഹമായ തൊഴിൽ കരഗതമാക്കാനായി സഹിച്ച ത്യാഗത്തിന്റെ കഥകളും ക്ലാസ്സ് റൂമിലെ അനുഭവങ്ങൾ നർമ്മത്തിൽ ചാലിച്ചും ഓരോ അധ്യാപകരും വിവരിച്ചപ്പോൾ സദസ്സിലുള്ളവർക്ക് അത് നവ്യാനുഭവമായി മാറി.

വിദ്യാർത്ഥികളുടെ മനസ്സിലെ അജ്ഞതയാകുന്ന ഇരുളകറ്റി വിജ്ഞാനമാകുന്ന വെളിച്ചം പകർന്ന് അവരിൽ സ്വാധീനം ചെലുത്തി സ്വയം അലിഞ്ഞുതീരുമ്പോഴായാണ് യഥാർത്ഥ അധ്യാപകരായി മാറുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു. ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ്‌ അബ്‌കോ അധ്യക്ഷത വഹിച്ചു. റിട്ട. ഹെഡ്മാസ്റ്ററും ഉറുദു അക്കാദമി കൺവീനറുമായ എം മാഹിൻ മാസ്റ്റർ സംഗമം ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്‌ സയ്യിദ് ഹാദി തങ്ങൾ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡണ്ട്‌ ടി കെ ജാഫർ വിഷയാവതരണം നടത്തി. 

കെ ആർ ശിവാനന്ദൻ മാസ്റ്റർ, പി മുഹമ്മദ് നിസാർ, ബി അബ്ദുല്ലകുഞ്ഞി ഖന്നച്ച പ്രസംഗിച്ചു. ജന. സെക്രട്ടറി എം എ മൂസ സ്വാഗതവും ടി കെ അൻവർ നന്ദിയും പറഞ്ഞു. അധ്യാപകരായ മുഹമ്മദ്‌ ശിഹാബ് എ, അബ്ദുൽ ഖാദർ എൻ എ, അബ്ദുർ റഹ്‌മാൻ എസ് എ, മുഹമ്മദ്‌ കുഞ്ഞി കെ, മുഹമ്മദ്‌ നുഅ്മാൻ, ഷമീമ പി എ, ഫർസാന കെ, റഷീദ കെ, ഫാത്തിമത്ത് സുഹ്‌റ കെ ഐ, സ്വദഖത്ത് അഫീഫ യു എം, റൈഹാന കെ, സൈനബ സി കെ, നജ്മുന്നിസ ടി എ, ജസീല എ എം, ബീഫാത്തിമ കെ ബി, ഫാത്തിമത്ത് ഖൗസിയ എ കെ, റാഹിന ബി എ, ഫൗസിയ എസ് എന്നിവർ അനുഭവങ്ങൾ പങ്ക് വെച്ചു.

ദേശീയവേദി ഭാരവാഹികളായ എം എം റഹ്‌മാൻ, ഇബ്രാഹിം ഖലീൽ,  എക്സിക്യൂട്ടീവ് അംഗങ്ങളായ എ എം സിദ്ദീഖ് റഹ്‌മാൻ, റിയാസ് മൊഗ്രാൽ,  മുഹമ്മദ്‌ കെ പി, മനാഫ് എൽ ടി, അഷ്‌റഫ് പെർവാഡ്, മുഹമ്മദ്‌ മൊഗ്രാൽ, എച്ച് എം കരീം, ഹാരിസ് ബഗ്ദാദ്, അബ്ദുല്ലകുഞ്ഞി നടുപ്പളം, എ അബ്ദുർ റഹ്‌മാൻ, അഷ്‌റഫ് കൊപ്പളം സംബന്ധിച്ചു.


മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് അധ്യാപകരെ ആദരിച്ചു

മുള്ളേരിയ: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് മുതിർന്ന അധ്യാപകരെ ആദരിച്ചു. റിട്ട. അധ്യാപകരായ ബോവിക്കാനത്തെ കെ ദാമോദരൻ, ഭാര്യ സൗദാമിനി, കാറടുക്കയിലെ സുധാകരൻ, പ്രേമലത, കൊട്ടംകുഴിയിലെ കുസുമ, തങ്കമണി ലയൺസ്‌ ക്ലബ്ബ് സെക്രട്ടറി യും റിട്ട. അധ്യാപികയുമായ കെ രാജലക്ഷ്മി എന്നിവരെയാണ് വീടുകളിൽ എത്തി ആദരിച്ചത്.

ലയൺസ്‌ റീജിയൻ ചെയർ പേഴ്‌സൺ പ്രശാന്ത് ജി നായർ, ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത്, ട്രഷറർ ടി ശ്രീധരൻ നായർ, മുൻ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം, മുൻ സെക്രട്ടറി എം മോഹനൻ, കലാ വിഭാഗം സെക്രട്ടറി മോഹനൻ കരിച്ചേരി, സാമൂഹ്യ പ്രവർത്തകൻ ബി സി കുമാരൻ സംബന്ധിച്ചു.


ജെ സി ഐ നീലേശ്വരം എലൈറ്റ് അധ്യാപക ദിനം ആചരിച്ചു

നീലേശ്വരം: അധ്യാപക ദിനം പ്രമാണിച്ച് ജെ സി ഐ നീലേശ്വരം എലൈററിന്റെ നേതൃത്വത്തില്‍ നീലേശ്വരത്തെ അറിയപ്പെടുന്ന അധ്യാപക ദമ്പതികളായ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് പ്രഥമാധ്യാപകനായ കെ സി മാനവർമ്മ രാജയേയും അദ്ദേഹത്തിന്‍റെ പത്നിയും അധ്യാപികയുമായ എ ആർ രാധ, നീലേശ്വരം എ യു പി സ്കൂളിൽ നിന്നും വിരമിച്ച ശ്രീദേവി ടീച്ചറേയും അവരവരുടെ ഭവനങ്ങളില്‍ ചെന്ന് പൊന്നാടയണിയിച്ച് ആദരിച്ച് അധ്യാപകദിന ആശംസ നേർന്നു.

ചടങ്ങിൽ ജെ സി ഐ നീലേശ്വരം എലൈററ് പ്രസിഡണ്ട് മാത്യൂസ് ജോസഫ്, സോൺ ഡയറക്ടർ ട്രെയിനിംഗ് രതീഷ് കൃഷ്ണൻ, ദിലീഷ്, അനൂപ് രാജ്, ധനേഷ്, സുരേന്ദ്ര പൈ സംബന്ധിച്ചു.



ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു


കാസര്‍കോട് : ആധ്യാപക ദിനത്തില്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബും വനിതാ വിഭാഗമായ ചന്ദ്രഗിരി ലയണസ്സ് ക്ലബ്ബും ഗുരുവര്യരെ ആദരിച്ചു. ചിന്‍മയാ വിദ്യാലയത്തില്‍ നിന്നും വിരമിച്ച സരോജിനി ഭായിയെ വീട്ടിലെത്തി ലയണസ്സ് ക്ലബ്ബ് പ്രസിഡണ്ട് റൂബി കെ മുഹമ്മദ് ഉപഹാരം നല്‍കി ആദരിച്ചു. ട്രഷറര്‍ ഷബാന ഷാഫി പൊന്നാട അണിയിച്ചു.

സാമൂഹ്യ സേവന രംഗത്തും അതുല്യമായ പ്രവര്‍ത്തനം നടത്തുന്ന മാഹിന്‍ മാസ്റ്റര്‍ മൊഗ്രാല്‍, സാസ്കാരിക രംഗത്തെ നിറസാന്നിധ്യമായ കെ വി അബദുല്ല മാസ്റ്റര്‍ ഭാര്യ ലൈലാബി ടീച്ചര്‍ എന്നിവരെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഫാറൂഖ് ഖാസിമും ആദരിച്ചു. ജലീല്‍ മുഹമ്മദ്, നാസിര്‍ ടി കെ, കെ സി ഇര്‍ഷാദ്, ഹാരിഫ് തളങ്കര, ഷാഫി എ നെല്ലിക്കുന്ന്, സെക്രട്ടറി ശംസീര്‍ റസൂല്‍ സംബന്ധിച്ചു.


അധ്യാപക ദിനത്തിൽ രക്തദാനം നൽകി ജില്ലയിലെ ജനരക്ഷാ പ്രവർത്തകർ

കാസർകോട്: സർക്കാർ താലൂക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അൽ - അമൽ വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ ജനരക്ഷാ ജില്ലാ കമ്മിറ്റി അധ്യാപക ദിനത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

ഏറെനാളുകളായി താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തത്തിന്റെ കുറവ് അനുഭവപ്പെട്ടു വരികയാണ്. ഇതിന് പരിഹാരമെന്നോണമാണ് അധ്യാപക ദിനത്തിൽ ഇത്തരത്തിൽ ജനരക്ഷയുടെ ജീവൻ രക്ഷാപ്രവർത്തകർ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. 



Keywords: Kerala, News, Patla, Periya, Mogral, Kasaragod, Neeleshwaram, Mulleriya,  Students and communities with special events on Teacher’s Day

Post a Comment