തൃക്കരിപ്പൂർ: (my.kasargodvartha.com 01.09.2020) അസുഖ ബാധിതനായ തൃക്കരിപ്പൂർ കൈക്കോട്ട് കടവിലെ പൗര പ്രമുഖൻ കെ പി അബ്ദുർ റഹ്‌മാൻ ഹാജിക്ക് യഥാസമയം ആംബുലൻസ് സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ മരണ ശേഷം സാംസ്ക്കാരിക കൂട്ടായ്മ സ്മരണയ്ക്കായി ആംബുലൻസ് സമർപ്പിക്കുന്നു.
ഏതാനും ദിവസം മുമ്പാണ് കൈക്കോട്ട് കടവിലെ കെ പി അബ്ദുർ റഹ്‌മാൻ ഹാജി അസുഖത്തെ തുടർന്ന് മരിച്ചത്. രോഗബാധിതനായ ഹാജിയെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കാതിരുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് കൈക്കോട്ട് കടവിലെ അലിഫ് സാംസ്കാരിക കൂട്ടായ്മ നാടിന് ആംബുലൻസ് സമർപ്പിക്കാൻ തീരുമാനിച്ചത്.
ആശുപത്രി ആവശ്യങ്ങൾക്ക് പുറമേ പ്രദേശത്ത് നിന്ന് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ എത്തിക്കുന്നതിനും പ്രസ്തുത ആംബുലൻസ് സേവനം ഉണ്ടാകും. കൈക്കോട്ട് കടവ് മഹല്ലിൽ ഖബർസ്ഥാൻ ഇല്ലാത്തതിനാൽ പ്രദേശത്ത് മരിക്കുന്നവരുടെ മൃതദേഹങൾ മൂന്ന് കിലോമീറ്റർ അകലെയുള്ള ഉടുമ്പുന്തല ഖബർസ്ഥാനിൽ ആണ് മറവ് ചെയ്യാറുള്ളത്. വെള്ളിയാഴ്ച നാടിന് സമർപ്പിക്കുന്ന ആംബുലൻസ് സേവനം നാട്ടുകാർക്ക് സേവനം സൗജന്യമായിരിക്കുമെന്ന് അലിഫ് സാംസ്കാരിക കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു.
കൈക്കോട്ടുകടവിന്റെ സർവ്വോൻമുഖമായ പുരോഗതിക്ക് നേതൃത്വവും മുഖ്യ പങ്കാളിത്തവും വഹിക്കുകയും പാവപ്പെട്ടവരുടെ അത്താണിയും കാരുണ്യപ്രവത്തനരംഗത്ത് നിറസാന്നിധ്യവുമായിരുന്നു അബ്ദുർ റഹ്‌മാൻ ഹാജി. ചടങ്ങിൽ സയ്യിദ് അൻവർ തങ്ങൾ, സയ്യിദ് ത്വയ്യിബുൽ ബുഖാരി തങ്ങൾ, ജലാലുദ്ധീൻ ദാരിമി തോട്ടിക്കൽ, എം എ സി കുഞ്ഞബ്ദുല്ല ഹാജി, അബ്ദുർ റസാഖ്, നൗഷാദ് വി പി, ശുഹൈബ് വി പി എന്നിവർ സംബന്ധിക്കും.
ലാഭേച്ഛയില്ലാത്ത സേവനമാണ് ഈ ആംബുലൻസ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Keywords: News, Kerala, Trikaripur, Kasaragod, Ambulance, Donated, KP Abdur Rehman Haji, Sick KP Abdur Rehman Haji did not get ambulance facility in time; After his death, the cultural community dedicates an ambulance to his memory