പടന്നക്കാട്: (my.kasargodvartha.com 09.09.2020) ദേശിയ പാത ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരിൽ സമ്മർദ്ദം ചെലുത്തുമെന്ന് കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിലർ അബ്ദുർ റസാക്ക് തയിലക്കണ്ടി പടന്നക്കാട് വെച്ച് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നം ഏറ്റെടുത്ത് സമരം നടത്തുന്ന കൗൺസിലറെ എം പി അഭിനന്ദിച്ചു.
ചടങ്ങിൽ ബി ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ, യു ഡി എഫ് നേതാക്കളായ എ ഹമീദ് ഹാജി, ബഷീർ വെള്ളിക്കോത്ത്, മാമുനി വിജയൻ, എം അസിനാർ, വൻഫോർ റഹ്‌മാൻ, റഹ്‌മതുല്ല, റഫീഖ് കോട്ടപ്രം, അഡ്വ. ബിജു, ഇ കെ കെ പടന്നക്കാട് തുടങ്ങിയവർ സംസാരിച്ചു. സാജിദ് എം എസ് സ്വാഗതവും സി എച്ച് അബ്ദുല്ല നന്ദിയും പറഞ്ഞു
Keywords: Kerala, News, MP, Rajmohan unnithan, Renovation of Pathanakkad National Highway; Will put pressure: MP