കാഞ്ഞങ്ങാട്: (my.kasargodvartha.com 25.09.2020) പെരിയ കേസ് അന്വേഷണം സിബിഐക്കു വിട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്ത സുപ്രീം കോടതി നടപടി സര്‍ക്കാരിന് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ്കുമാര്‍ അഭിപ്രായപ്പെട്ടു.
ഇനിയെങ്കിലും കൂടുതല്‍ വാദങ്ങളിലേക്കും കൂടുതല്‍ തര്‍ക്കങ്ങളിലേക്കും പോവാതെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ സഹകരിക്കണം. അടിയന്തിരമായി കേസ് ഡയറി ഉള്‍പ്പെടെയുള്ള ക്രൈംബ്രാഞ്ചിന്റെ കയ്യിലുള്ള രേഖകള്‍ സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രദീപ്കുമാര്‍ ആവശ്യപ്പെട്ടു.
Keywords: Kerala, News, Periya, double, murder, BP Pradeep Kumar, CBI, Periya double murder case files to be handed over to CBI: BP Pradeep Kumar