മൊഗ്രാൽ: (my.kasargodvartha.com 21.09.2020) കൊപ്പളത്തിൽ ജനങ്ങൾ ഒത്തൊരുമിച്ച് അഴി മുറിച്ചു വെള്ളക്കെട്ട് കടലിൽ ഒഴുക്കി. ഇതോടെ നേരിയതോതിൽ വെള്ളക്കെട്ടിന് ശമനം ഉണ്ടായി. ഇത് രണ്ടാം തവണയാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ കൊപ്പളത്തിൽ അഴി മുറിക്കുന്നത്.
ഞായറാഴ്ച രാത്രി നാങ്കി കടപ്പുറം, കൊപ്പളം തീരദേശ നിവാസികൾക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. വെള്ളക്കെട്ട് പ്രദേശത്തെ 25 ഓളം വീടുകൾക്ക് ഭീഷണി നേരിട്ടു. മിക്ക വീടുകളുടെയും വരാന്ത വരെ വെള്ളക്കെട്ട് അനുഭവപെട്ടതോടെ കുട്ടികൾ അടക്കമുള്ള കുടുംബാങ്ങങ്ങൾ ഭയാശങ്കയിലായി. കിണറുകളൊക്കെ വെള്ളത്താൽ മൂടപ്പെട്ടു.
പ്രദേശവാസികളും, സന്നദ്ധ സംഘടനാ പ്രവർത്തകരും നിരന്തരം അധികൃതരുമായി ബന്ധപ്പെട്ട് കൊണ്ടിരുന്നു. കടൽക്ഷോഭം കൂടെ ഉള്ളതിനാൽ തിരമാലകൾ അടിച്ചു അഴി വീണ്ടും മൂടപെടുമോയെന്ന ആശങ്ക ഇപ്പോഴും പ്രദേശവാസികൾക്കുണ്ട്. അതിനിടെ പ്രദേശം പഞ്ചായത്ത്-റവന്യൂ അധിക്രതർ സന്ദർശിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അഴി മുറിച്ചു വെള്ളക്കെട്ട് ഒഴിവാക്കാൻ മൂസ കൊപ്പളം, സാദിഖ്, ജലീൽ സി എം, അബൂബക്കർ ഫിഷ്, റസാഖ് കൊപ്പളം, അബൂബക്കർ സി കെ, അബ്ബാസ് സി കെ, അജ്മൽ, അബ്ദുല്ല, നിയാസ്, മുനസിർ എന്നിവർ നേതൃത്വം നൽകി.
Keywords: News, Kerala, Kasaragod, People unleashed the cobblestone together: Mogral Nangi shore, Koppalam flooded into the sea