Join Whatsapp Group. Join now!

തീനാളം വിഴുങ്ങിയ കുടിലിലേക്ക് കാരുണ്യ സ്പർശവുമായി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസും വ്യാപാരികളും; കണ്ണീർ തുടച്ച് കുടുംബം

Janamaithri police and traders helped Vellarikundu house fire victims #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (my.kasargodvartha.com 20.09.2020) കൊന്നക്കാട് കോട്ടഞ്ചേരിയിൽ തീനാളം വിഴുങ്ങിയ കുടിലിലേക്ക്‌ കാരുണ്യ സ്പർശവുമായി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസും വെള്ളരിക്കുണ്ടിലെ വ്യാപാരികളും. വെള്ളിയാഴ്ച അർദ്ധ രാത്രി കത്തിനശിച്ച കോട്ടഞ്ചേരി മലയിലെ വീട്ടിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ ഒരു വീട്ടിലേക്കു ആവശ്യമായ വസ്ത്രം ഉൾപ്പെടെയുള്ള സാധനങ്ങളുമായി സി ഐ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയത്.

പറക്കമുറ്റാത്ത മൂന്ന് കുട്ടികളുമായി പെരു മഴയത്തു എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുമ്പോഴാണ് കാക്കിക്കുള്ളി കരുണയുള്ള മനസുകളും ലാഭേച്ഛയില്ലാത്ത വ്യാപാരി സഹോദരങ്ങളും ഗൃഹനാഥന് തുണയായത്.

Janamaithri police and traders helped Vellarikundu house fire victims

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് കോട്ടഞ്ചേരി ആന മതിലിനടുത്ത ഓല മേഞ്ഞ വീട് കത്തി നശിച്ചത്. കനത്ത മഴയിലെ തണുപ്പിൽ നിന്നും രക്ഷപ്പെടാൻ വീടിനു പുറത്ത് കുറച്ചു തീ പുകച്ചു കിടന്നുറങ്ങിയതായിരുന്നു കുടുംബം.

മൂന്നു മക്കളും ഭാര്യയും ഒരുമിച്ചായിരുന്നു ഈ കൊച്ചു കുടിലിൽ ഉറങ്ങാൻ കിടന്നത്‌. എന്നാൽ പുറത്ത് നിന്നും തീ ആളി പടർന്നു വീടിന് പിടിക്കുകയായിരുന്നു. ഞെട്ടിയുണർന്ന ഗൃഹനാഥനും ഭാര്യയും കുട്ടികളെയും എടുത്തു വീടിന് പുറത്തേക്ക് ഓടിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി. ഭാര്യയുടെ നിലവിളി കേട്ട് റോഡിന് അപ്പുറത്തായി താമസിക്കുന്ന ഇവരുടെ ബന്ധുക്കൾ ഓടി എത്തുമ്പോഴേക്കും വീട് പൂർണ്ണമായും കത്തിയമർന്നിരുന്നു.

വസ്ത്രങ്ങളും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകകളും കുട്ടികളുടെ മരുന്നുകൾ പുസ്തകങ്ങൾ, അരി, പയർ, ഗോതമ്പ് തുടങ്ങി മുഴുവൻ സാധനങ്ങളും തീയിലമർന്നു. അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങൾ പോലും കത്തി ചാമ്പലായി. വിവരമറിഞ്ഞു ശനിയാഴ്ച രാവിലെ സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് എസ് ഐ എം വി ശ്രീദാസാണ് വീട്ടുകാരുടെ ദയനീയത സി ഐ കെ പ്രേം സദനെ ധരിപ്പിച്ചത്. സി ഐ വിവരം വെള്ളരിക്കുണ്ടിലെ വ്യാപാരി നേതാക്കളെ അറിയിച്ചതോടെ പോലീസിനൊപ്പം ചേർന്ന് വ്യാപാരികൾ ഇവരെ സഹായിക്കുവാൻ മുന്നോട്ട് വരികയായിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് ജിമ്മി എടപ്പാടിയിൽ, കെ എം കേശവൻ നമ്പീശ, തോമസ് സ്കറിയ, ഹൈടെക് സന്തോഷ്‌ എന്നിവരും കോട്ടഞ്ചേരിയിലെ തീ നാളം കവർന്ന വീട്ടിലെത്തി. മാലോത്ത്‌ കസബ സ്ക്കുള്ളിലെ പി ടി എ പ്രസിഡണ്ട് സനോജ് മാത്യുവും ഇവരെ സഹായിക്കുവാൻ കോട്ടഞ്ചേരിയിൽ എത്തി.

Keywords: Kerala. News, Vellarikkundu, Fire, House, Burnt, Police, CI, SI, Traders, Kit, Helping Hands, Janamaithri police and traders helped Vellarikundu house fire victims.

Post a Comment