Join Whatsapp Group. Join now!

ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ യു ഡി എഫ് ചെയർമാൻ ബെന്നി ബെഹന്നാന്റെ കോലം കത്തിച്ചു

INL activists set fire to the coffin of UDF chairman Benny Behanan കെ ടി ജലീലിനോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വിശുദ്ധ ഖുര്‍ആനിനെ ഒറ്റു കൊടുത്ത യു ഡി എഫ് ചെയര്‍മാന്‍ ബെന്നി ബെഹന്നാന്‍ കേരള സമൂഹത്തോട് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
നാസര്‍ കൊട്ടിലങ്ങാട്

കാഞ്ഞങ്ങാട് : (my.kasargodvartha.com 19.09.2020) കെ ടി ജലീലിനോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വിശുദ്ധ ഖുര്‍ആനിനെ ഒറ്റു കൊടുത്ത യു ഡി എഫ് ചെയര്‍മാന്‍ ബെന്നി ബെഹന്നാന്‍ കേരള സമൂഹത്തോട് മാപ്പു പറയണമെന്നാവശ്യപ്പെട്ട്  ഐ എന്‍ എല്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.  യു ഡി എഫ്  ചെയർമാൻ ബെന്നി ബെഹന്നാന്റെ  കോലം കത്തിക്കുകയും ചെയ്‌തു. നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും ആരംഭിച്ച പ്രകടനം കാഞ്ഞങ്ങാട് നഗരത്തില്‍ അവസാനിച്ചു.


കേവലം രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ബി ജെ പിയുടെ കൂടെ കൂടി സംഘികള്‍ക്ക് ന്യൂനപക്ഷങ്ങളെ അടിക്കാനുള്ള വടി കൊടുത്ത മുസ്ലിം ലീഗിനെ തന്നെ ആ വടി തിരിഞ്ഞു കുത്തുമെന്ന് ഐ എന്‍ എല്‍ ജില്ല വൈസ് പ്രസിഡന്റ് മാട്ടുമ്മല്‍ ഹസ്സന്‍ പറഞ്ഞു. പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഐഎന്‍എല്‍ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബില്‍ടെക് അബ്ദുല്ല അധ്യക്ഷം വഹിച്ചു.  കെ സി മുഹമ്മദ് കുഞ്ഞി സ്വാഗതവും, എം എ ശഫീഖ് കൊവ്വല്‍പ്പള്ളി നന്ദിയും പറഞ്ഞു.


Keywords: News, Kerala, INL, Committee, INL activists set fire to the coffin of UDF chairman Benny Behanan

Post a Comment