കാസർകോട്: (my.kasargodvartha.com 23.09.2020) ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കാസർകോട് നിന്ന് പതിനഞ്ച് വർഷത്തെ പ്രിൻസിപ്പൾ സേവനത്തിന് ശേഷം കോട്ടയം ആർ ഡി ഡി (Regional Deputy Director) ആയി പ്രോമോഷനായി പോവുന്ന പി വി പ്രസീത ടീച്ചർക്ക് സ്കൂൾ പി ടി എ യുടെ അഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. യോഗത്തിൽ പി ടി എ പ്രസിഡണ്ട് റാഷിദ് പൂരണം ഉപഹാരം നൽകി.
അധ്യാപകരായ ശാരദ, രമ, മിനി. പി ടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്റഫ് മാളിക, ഇബ്രാഹിം, വിനോദ്, നാസർ കൊച്ചി, മുജീബ്, സൂര്യനാരായണ ഭട്ട്എന്നിവർ സംസാരിച്ചു. പ്രസീത ടീച്ചർ നന്ദി പറഞ്ഞു.
Keywords: News, Kerala, Kasaragod, Farewell to the teacher who has completed 15 years of principal service and is going for promotion.