കാസര്‍കോട്: (my.kasargodvartha.com 03.09.2020) കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് തുറക്കേണ്ടെന്ന കൊറോണ കോര്‍ കമ്മിറ്റി തീരുമാനം പുന:പരിശോധിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
കോവിഡ് 19 ക്ലസ്റ്റര്‍ മേഖലയായി തീരുമാനിച്ച കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് അടച്ചിട്ട് മാസങ്ങളായിരിക്കുകയാണ്.
മാര്‍ക്കറ്റ് അടച്ചിടുന്ന സമയത്ത് അതുമായി സഹകരിച്ച മത്സ്യ തൊഴിലാളികളും, മാര്‍ക്കറ്റിന്റെ പരിസരങ്ങളില്‍ കച്ചവടം നടത്തുന്ന വ്യാപാരികളും ഏറെ പ്രയാസം നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അത് മനസ്സിലാക്കിയതിനാലാണ് മത്സ്യമാര്‍ക്കറ്റ് തുറന്ന് കൊടുക്കണമെന്ന ആവശ്യമുന്നയിച്ച് മുനിസിപ്പല്‍ ചെയര്‍പേര്‍സണ്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയത്.
എന്നാല്‍ കൊറോണ കോര്‍ കമ്മിറ്റിയെടുത്ത തീരുമാനം നിരാശാജനകമാണെന്നും പുന:പരിശോധിക്കണമെന്നും മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡണ്ട് വി.എം. മുനീര്‍, ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട് എന്നിവര്‍ ആവശ്യപ്പെട്ടു.
മാര്‍ക്കറ്റ് തുറക്കുന്നത് പ്രായോഗികമല്ലെന്നും,കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത അകലത്തില്‍ മത്സ്യക്കച്ചവടം നടത്താന്‍ കഴിയില്ലെന്നും, നിയന്ത്രണ വിധേയമല്ലാത്ത രീതിയില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നും, ഇത് വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും ആരോഗ്യ വകുപ്പും പൊലീസും കോര്‍ കമ്മിറ്റി യോഗത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തിട്ടുള്ളത്. നിലവില്‍ പുതിയ ബസ് സ്റ്റാന്റിന്റെ പാതയോരങ്ങളിലാണ് മത്സ്യ വിപണനമടക്കം തെരുവ് കച്ചവടമായി നടക്കുന്നത്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് രാവിലെ മുതല്‍ വൈകുന്നേരം വരെ കച്ചവടം നടന്ന് വരുന്നത്. കോര്‍ കമ്മിറ്റി ഇത് തുടരാന്‍ അനുമതി നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.
കൂടാതെ അതിന്റെ പരിസരത്ത് തന്നെ ഒഴിഞ്ഞ മൈതാനം കണ്ടെത്തുന്നതിനും ഡി വൈ എസ് പിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിലവിലുള്ള മത്സ്യ മാര്‍ക്കറ്റ് അനിശ്ചിതമായി അടച്ചു പൂട്ടുകയും, യാതൊരു തരത്തിലും കോവിഡ് നിര്‍ദ്ദേശങ്ങളും പാലിക്കാതെ പാതയോരത്ത് കച്ചവടം നടത്തുന്നതിന് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നതിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു.
നഗരസഭയെ ജനങ്ങള്‍ കുറ്റപ്പെടുത്താനുള്ള നീക്കമായിട്ടേ കോര്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തെ കാണാന്‍ കഴിയുകയുള്ളൂ. തീരുമാനം പുന:പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Keywords: Kerala, News, Kasaragod, Muslim leage, Fish market, Corona core committee's decision not to open Kasargod fish market should be reconsidered: Muslim League