Join Whatsapp Group. Join now!

ഭെൽ- ഇ എം എൽ: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കള്ളനും പോലീസും കളിക്കുന്നു: എ അബ്ദുർ റഹ്‌മാൻ

ഇടത് സർക്കാരും കള്ളനും പോലീസും കളിക്കുകയാണെന്ന് എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുർ റഹ്‌മാൻ ആരോപിച്ചു BHEL-EML: Central and state governments pla
കാസർകോട്: (www.kasargodvartha.com 17.09.2020) കാസർകോട് ജില്ലയിലെ ഏക പൊതുമേഖല വ്യവസായ സ്ഥാപനമായ ഭെൽ- ഇഎംഎല്ലിന്റെ കാര്യത്തിൽ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരും സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാരും കള്ളനും പോലീസും കളിക്കുകയാണെന്ന് എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുർ റഹ്‌മാൻ ആരോപിച്ചു.

കമ്പനി കയ്യൊഴിയാൻ നാല് വർഷം മുൻപ് തീരുമാനിച്ച കേന്ദ്ര സർക്കാർ നാളിത് വരെയും അന്തിമ അനുമതി നൽകിയിട്ടില്ല. കമ്പനി പുർണ്ണമായും ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനിച്ചിട്ട് മൂന്ന് വർഷവുമായി.

കൈമാറ്റത്തിന് തീരുമാനമെടുത്ത ഇരു സർക്കാരുകളും നടപ്പിലാക്കാതെ തൊഴിലാളികളെ പെരുവഴിയിലാക്കുകയാണ്. സ്ഥാപനത്തെയും ജീവനക്കാരെയും സംരക്ഷിക്കാൻ ബഹുജന പ്രക്ഷോഭം തുടരുമെന്നും അബ്ദുർ റഹ്‌മാൻ കൂട്ടിച്ചേർത്തു.

ഭെൽ- ഇഎംഎൽ കമ്പനിയെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ് ടി യു ജില്ലാ കമ്മിറ്റി കാസർകോട് ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് എ അഹ്‌മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ, നഗരസഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, കുഞ്ഞാമദ് കല്ലൂരാവി, മുത്വലിബ് പാറക്കെട്ട്, ഉമ്മർ അപ്പോളോ, ടി പി മുഹമ്മദ് അനീസ്, പി ഐ എ ലത്വീഫ്, മാഹിൻ മുണ്ടക്കൈ, മൻസൂർ മല്ലത്ത്, സുബൈർ മാര, സിദ്ദീഖ് ചക്കര, ഇബ്രാഹിം എതൃത്തോട്, വി മുഹമ്മദ് ബേഡകം, ഷബീർ തുരുത്തി പ്രസംഗിച്ചു.



 Keywords: Kerala, News, Kasaragod, Central Government, State government, BHEL-EML: Central and state governments play thief and police; A. Abdur Rahman

Post a Comment