നാസർ കൊട്ടിലങ്ങാട്
കാഞ്ഞങ്ങാട്: (www.my.kasargodvartha.com 29.09.2020) കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഓഫീസ് ലേഔട്ട് സൂചനാ ബോർഡ് സ്ഥാപിച്ചു. ഒട്ടനവധി സർക്കാർ ഓഫീസുകളുള്ള മിനി സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ആവശ്യമായ ഓഫീസ് കണ്ടെത്തുന്നതിന് വളരെ ഉപകാരപ്രദമായിരിക്കു ഈ ബോർഡ്.
കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു ഐ എ എസ് പ്രകാശനം ചെയ്തു. പൊതുസമൂഹത്തിൽ ജനനന്മയ്ക്കായി ലയൺസ് ക്ലബ്ബ് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വളരെ അഭിനന്ദനാർഹമാണ്, തുടർന്നും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുവാൻ ലയൺസ് ക്ലബ് മറ്റുള്ളവർക്കു മുമ്പിൽ മാതൃകയാവട്ടെയെന്ന് ജില്ലാ കളക്ടർ ആശംസിച്ചു.
തഹ്സിൽദാർ മണിരാജ് മുഖ്യാഥിതിയായി ചടങ്ങിൽ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് പ്രസിഡണ്ട് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ട്രഷർ നൗഷാദ് സി എം, ലയൺ സോൺ ചെയർപേഴ്സൺ അൻവർ ഹസ്സൻ, ഹാറൂൺ ചിത്താരി, ബഷീർ കുശാൽ, സി പി ഫൈസൽ, മുഹാജിർ, പ്രദീപ്, ത്വയ്യിബ് മാണിക്കോത്ത്, ഗോവിന്ദൻ നമ്പൂതിരി, ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
Keywords: Lions club, Kanhangad, Office, Bekal fort, Civil station, Kasargod, District Collector, Bekal Fort Lions Club with office layout display board.കാഞ്ഞങ്ങാട്: (www.my.kasargodvartha.com 29.09.2020) കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഓഫീസ് ലേഔട്ട് സൂചനാ ബോർഡ് സ്ഥാപിച്ചു. ഒട്ടനവധി സർക്കാർ ഓഫീസുകളുള്ള മിനി സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ആവശ്യമായ ഓഫീസ് കണ്ടെത്തുന്നതിന് വളരെ ഉപകാരപ്രദമായിരിക്കു ഈ ബോർഡ്.