Join Whatsapp Group. Join now!

'സി ഇ ഇ ഡി', ഒരു പ്രതീക്ഷയുടെ വിത്തു പാകൽ...

'CEED', sowing the seeds of hope . സി ഇ ഇ ഡി
'സി ഇ ഇ ഡി',  ഒരു പ്രതീക്ഷയുടെ വിത്തു പാകൽ...


അസീസ് പട്ല

(my.kasargodvartha.com 17.09.2020) 'സി ഇ ഇ ഡി' (Career & Educational Empowerment Desk) വിദ്യാഭ്യാസ തൊഴിൽ മേഖലാ ശാക്തീകരണത്തിന് നാന്ദി കുറിച്ചുകൊണ്ട് പട്ലയുടെ സമൂഹീക സാംസകാരീക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലയിലെ പ്രഗത്ഭർ, വിവിധ കലാ-കായിക ക്ലബ്ബുകളേയും മുഴുവൻ നിവാസികളേയും ഉൾപ്പെടുത്തി രൂപവൽകരിച്ച ജീവിത നിപുണതാ വിദ്യാഭ്യാസ വേദി എന്തു കൊണ്ടും പട്ലയുടെ ചരിത്രത്തിലെ നാഴികക്കല്ലായി വർത്തിക്കും സംശയമില്ല, ഭാവുകങ്ങൾ.



1996 നവംബര്‍ ഒന്നിന് പരേതനായ ഡോ. കെ എം അബൂബക്കറിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ സി ഐ ജി ഐ (Center for Information & Guidance India)  കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ ഉപരി പഠന തൊഴില്‍ മാര്‍ഗനിര്‍ദ്ദേശക രംഗത്ത് രാജ്യത്തിനകത്തും പുറത്തും മാതൃകാപരമായ സേവനം വിജയകരമായി തുടരുന്നു.

സിജിയുടെ അംഗീകാരം (Affiliation) നേടുന്നത്തിലൂടെ പരിശീലന മേഖലകളിലെ  മറ്റു സമാന്തര സന്നദ്ധ സംഘടനകളുമായും സഹകരിച്ചു കൊണ്ടുള്ള മുന്നേറ്റം ഏറെ ശ്ലാഘനീയമാണ്.

സമൂഹ നന്മയും സാമുദായീക ഉന്നമനവും ലക്ഷ്യം വച്ചുള്ള ഇത്തരം മഹത്സംരംഭം തുടക്കം കുറിക്കാൻ വൈകിപ്പോയത്തിന്റെ കുറ്റബോധത്തേക്കാളും, യുവാക്കൾക്ക് തങ്ങളുടെ ജീവനോപാധിയിലധിഷ്ഠിതമായ ദിശാബോധവും, തൊഴിൽ, വിദ്യാഭ്യാസ ശാക്തീകരണത്തിനും ഒരു വേദി സാർഥകമായതിൽ സന്തോഷദായകരാവാനും, വിത്തു പാകിയവരേയും വന്ദ്യ മുഹമ്മദ് നിസാർ സാഹിബടക്കം അണിയറയിൽ പ്രവർത്തിച്ചവരെ ബഹുമാനപുരസ്സരം ആദരിക്കാനും, തുടർന്നുള്ള ഓരോ പ്രവർത്തനത്തിലും അഹോരാത്രം ഒറ്റക്കെട്ടായി പ്രവർത്തിക്കാനും നമുക്ക് മുന്നിടാം. നാഥൻ തുണക്കട്ടെ...

Keywords: Article, Azeez Patla, Education, CEED,  'CEED', sowing the seeds of hope .
 

Post a Comment