കാസർകോട്: (my.kasargodvartha.com 28.09.2020) ചികിത്സ ഉറപ്പ് വരുത്തണമെന്നും, ന്യൂറോളജിസ്റ്റടക്കമുള്ള വിദഗ്ധ ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും എൻഡോസൾഫാൻ ദുരിതബാധിതർ കാസർകോട് ഒപ്പുമരച്ചുവട്ടിൽ സൂചനാ സമരം നടത്തി.
ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാറ്റുന്നതിൽ ശക്തമായ പ്രതിഷേധം സമരത്തിലുയർന്നു. പരിമിതമായ ചികിത്സ പോലും നിഷേധിക്കുന്നത് ദുരിത ബാധിതരോടുള്ള വെല്ലുവിളിയാണെന്ന് യോഗത്തിൽ സംസാരിച്ചവരൊക്കെ ചൂണ്ടിക്കാട്ടി.
വിദഗ്ധഡോക്ടരടക്കം ചികിത്സ അനുവദിക്കാതെ വന്നാൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരങ്ങളടക്കം പ്രക്ഷോഭങ്ങൾ നടത്തേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.
അമ്മമാർ മെഴുകുതിരി കത്തിച്ച് സമരം ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ, ഫാദർ ജോസ്, സിസ്റ്റർ മറിന, ഗണേശൻ സി, ചന്ദ്രാവതി കെ, അരുണി ചന്ദ്രൻ കാടകം, ഷാഫി പാറപ്പള്ളി എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും ജമീല എം പി നന്ദിയും പറഞ്ഞു.

Keywords: Kerala,News, Appoint, neurologist, ensure, treatment, endosulfan, affected, campaigned, Appoint a neurologist and ensure treatment; The endosulfan-affected front campaigned for rights