Join Whatsapp Group. Join now!

ജില്ലാ ആശുപത്രിയിലെ ചികിത്സാസൗകര്യം എടുത്തു മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ്‌

Against the removal of the medical facility at the District Hospital Muslim League protests #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 21.09.2020) ടാറ്റാ കോവിഡ് ആശുപത്രിയുടെ പ്രവർത്തനം ഇത് വരെ തുടങ്ങാതെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് മുനിസിപൽ മുസ്ലിം ലീഗ് കമ്മിറ്റി യോഗം അറിയിച്ചു. 

ജില്ലാ ആശുപത്രിയിൽ നിന്നും ഒ പി അടക്കമുള്ള സംവിധാനം മാറ്റാനുള്ള സർക്കാരിന്റെ നീക്കം സ്വകാര്യ ആശുപത്രിലോബികളുമായുള്ള ഒത്തുകളിയാണ്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, ഉദുമ നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിന് പാവപ്പെട്ടരോഗികൾ ദിവസവും ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായ കൂടുതൽ സംവിധാനം ഒരുക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.

നിലവിൽ ഉക്കിനടുക്കയിലെ കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാണ് അതോടൊപ്പം തെക്കിൽ വില്ലേജിൽ ടാറ്റാ നിർമ്മിച്ച് നൽകിയ ആശുപത്രി കെട്ടിടവും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ്. വലിയ വാഗ്ധാനങ്ങളും വീമ്പ് പറച്ചിലുകളും നടത്തിയതല്ലാതെ ടാറ്റാ ആശുപത്രിയെ പ്രവർത്തനസജ്ജമാക്കാനുള്ള ഒരു നടപടിയും സർക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയൊ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.

കോവിഡ് പോസിറ്റീവ് റേറ്റിംഗും കോവിഡ് മരണങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന കാസർകോട് ജില്ലയിൽ രോഗം പിടിപെട്ടവർക്ക് വിദഗ്ധ ചികിത്സനൽകുന്നതിന് ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിൽ ഐ സി യുവും വെന്റിലേറ്ററും അടക്കമുള്ള കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരേയും നിയമിക്കുകയുമാണ് ചെയ്യേണ്ടത്.

ജില്ലയിലെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന ടാറ്റാ കോവിഡ് ആശുപത്രി അധികൃതരുടെ അനാസ്ഥയും എടുത്ത് ചാട്ടവും കാരണം കെട്ടിടത്തിൽ മാത്രം ഒതുങ്ങുന്ന അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത് കെട്ടിടം നിർമ്മിച്ച് ടാറ്റാ ഗ്രൂപ്പ് സർക്കാരിന് കൈമായെങ്കിലും തുടർപ്രവർത്തനം സംബന്ധിച്ച് ഒരു തീരുമാനവും ഇത് വരെ ഉണ്ടായിട്ടില്ലന്നും യോഗം കുറ്റപ്പെടുത്തി.

കോവിഡ് ചികിത്സക്കായി മെഡിക്കൽ കോളേജിലും ടാറ്റാ ആശുപത്രിയിലും സൗകര്യങ്ങൾ ഏർപ്പെടുത്താതെ പ്രസവം അടക്കമുള്ള മറ്റിതര രോഗങ്ങളുടെ ചികിത്സക്കായി ദിവസവും നൂറുകണക്കിന് പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രികളാക്കുന്ന നടപടികളിൽ നിന്ന് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പിൻമാറേണ്ടതാണ്. ഇതിൽ പ്രതിഷേധിച്ചു വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് ഡി എം ഒ ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു.

യോഗത്തിൽ അഡ്വ എൻ എ ഖാലിദ് അധ്യക്ഷത വഹിച്ചു. സി കെ റഹ്‌മത്തുല്ല സ്വാഗതം പറഞ്ഞു. കെ മുഹമ്മദ്‌ കുഞ്ഞി, എം പി ജഅഫർ, കെ കെ ജഅഫർ, കെ കെ ഇസ്മാഈൽ, എം എസ് ഹമീദ് ഹാജി, സാജിദ് പടന്നക്കാട് സംസാരിച്ചു.




Keywords: Kerala,News, Muslim leage, Protest, Conducted, Against the removal of the medical facility at the District Hospital Muslim League protests

Post a Comment