വെള്ളരിക്കുണ്ട്: (my.kasargodvartha.com 17.08.2020) വോളിബോൾ താരം കല്ലഞ്ചിറയിലെ നജ്‌മുദ്ദീന്റെ ചികിത്സാ സഹായ നിധിയിലേക്ക് വെള്ളരിക്കുണ്ട് ടൗൺ ക്ലബിന്റെയും കൈത്താങ്ങ്.
ടൗൺ ക്ലബ് സ്വരൂപിച്ച 35,000 രൂപ വെള്ളരിക്കുണ്ടിൽ നടന്ന ചടങ്ങിൽ വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ജയൻ മാഷിന് വെള്ളരിക്കുണ്ട് എസ് ഐ ശ്രീദാസ് പുത്തൂർ കൈമാറി.
സോണൽ കൺവീനർ ഷൈജു എബ്രഹാം, ക്ലബ് രക്ഷാധികാരി സാജൻ ജോസ്,ക്ലബ് സെക്രട്ടറി ഗിരീഷ് ഇല്ലിക്കൽ എന്നിവർ പങ്കെടുത്തു.
Keywords: Kerala, News, Vellarikkund, Vellarikkund Town Club gives money to volleyball player Najmuddin's Medical Fund.